റമസാനിൽ അൽ ഉല ഗവർണറേറ്റിൽ ഓറഞ്ച് വിളവെടുപ്പ്
Mail This Article
അൽ ഉല ∙ അൽ ഉല ഗവർണറേറ്റിലെ റമസാൻ കാലത്തിന് ഓറഞ്ചിന്‍റെ മാധുര്യം. ഈ വർഷം റമസാൻ മാസത്തിന്‍റെ തുടക്കത്തിൽ ഓറഞ്ച് വിളവെടുപ്പ് നടക്കുകയാണ്. ഈ പ്രദേശത്ത് ഏകദേശം 4,700 ഫാമുകളിലായി വിവിധ ഇനങ്ങളിലായി 200,000 സിട്രസ് മരങ്ങളുമുണ്ട്. സീസൺ ആയതോടെ ഈ മരങ്ങളിൽ വിളയുന്ന ടൺ കണക്കിന് ഓറഞ്ചുകളുടെ വിളവെടുക്കുന്നത്. ഇതിൽ മുതിർന്നവരും കുട്ടികളും ഒരുപോലെ പങ്കുചേരുന്നുണ്ട്. അതിമനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയും അൽ ഉല ഗവർണറേറ്റിലേക്ക് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു
അൽഉലയ്‌ക്കായുള്ള റോയൽ കമ്മീഷൻ വർഷം തോറും സിട്രസ് ഉത്സവം നടത്തുന്നുണ്ട്. ഈ ഉത്സവം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും മാത്രമല്ല, ഉൽപ്പാദകർ തമ്മിലുള്ള മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.പ്രതിവർഷം 600,000 ടണ്ണിലധികം ഉൽപന്നങ്ങൾ സംഭാവന ചെയ്യുന്ന അൽഉലയുടെ കാർഷിക മേഖലയെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ സന്ദർശകർക്ക് മികച്ച അനുഭവമാണ് നൽകുന്നത്. ഇത് രാജ്യത്തിന്‍റെ മൊത്തം കാർഷികോത്പാദനത്തിന്‍റെ 30 ശതമാനമാണ്.