കെഎംസിസിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: ബഷീർ അഷ്റഫി
Mail This Article
ഷാർജ ∙ ഷാർജ കെഎംസിസി നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദഅവതേ ഇഫ്താറിൽ കെഎംസിസിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമെന്നും ജീവകാരുണ്യ രംഗത്തെ തുല്യതയില്ലാത്ത പ്രവർത്തനങ്ങൾക്ക് ലോകത്തിന് തന്നെ മാതൃകയായി കെഎംസിസി മാറിയെന്നും ഉസ്താദ് ബഷീർ അഷ്‌റഫിയുടെ ഉദ്ബോധന പ്രസംഗത്തിലൂടെ സംസാരിച്ചു.പഞ്ചാബ് റസ്റ്റോറന്‍റിൽ വെച്ച് നടത്തപ്പെട്ട നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ഇഫ്താർ സംഗമ യോഗത്തിൽ നാട്ടിക മണ്ഡലം പ്രസിഡന്‍റ് കാദർ മോൻ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഷാർജ കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്‍റ് അബ്ദുൽകാദർ ചക്കനാത്ത് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഷാർജ കെഎംസിസി സംസ്ഥാന സെക്രട്ടറിമാരായ ത്വയ്യിബ് ചേറ്റുവ, ഷാനവാസ് കൊടുങ്ങല്ലൂർ, ജില്ലാ വൈസ് പ്രസിഡന്‍റ് അബ്ദുൽ വഹാബ് ചേർപ്പ്, ജില്ലാ ട്രഷറർ മുഹ്സിൻ നാട്ടിക വിവിധ മണ്ഡലം നേതാക്കളായ നസറുദ്ധീൻ ഗുരുവായൂർ, നിസാം മണലൂർ, നുഫൈൽ കൊടുങ്ങല്ലൂർ, ഫവാസ് കൈപ്പമംഗലം തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
നാട്ടിക മണ്ഡലത്തിലെ സീനിയർ നേതാക്കളായ ഷരീഫ് നാട്ടികയെയും മൊയ്‌നുദ്ധീൻ താന്ന്യത്തെയും മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നൽകി ആദരിച്ചു. വനിതാ വിംഗ് ജില്ലാ നേതാക്കൾ സംഗമത്തിൽ പങ്കെടുത്തു. ആസിഫ് കാദർ ഖിറാഅത്ത് അവതരിപ്പിച്ചു. നാട്ടിക മണ്ഡലം ജോയിന്‍റ് സെക്രട്ടറി നൗഫർ പികെ പരിപാടികൾക്ക് നേതൃത്വം നൽകിയ ചടങ്ങിൽ ആക്റ്റിങ് സെക്രട്ടറി ഇക്ബാൽ മുറ്റിച്ചൂർ സ്വാഗതവും മണ്ഡലം ട്രഷറർ നൗഷാദ് നാട്ടിക നന്ദിയും പറഞ്ഞു.