ദുബായിയുടെ വളർച്ചയ്ക്ക് വ്യവസായികളുടെ പങ്ക് വലുത്: ഷെയ്ഖ് മുഹമ്മദ്
Mail This Article
ദുബായ് ∙ ദുബായിലെ അൽ ഷിന്ദഗ മജ്‌ലിസിൽ നടന്ന റമസാൻ വിരുന്നിൽ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭ്യുദയകാംക്ഷികളെ സ്വീകരിച്ചു. പ്രാദേശിക പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ് സമൂഹത്തിലെ അംഗങ്ങളും ഉൾപ്പെടുന്നവരുടെ ആശംസകൾ അദ്ദേഹം സ്വീകരിച്ചു.
ദുബായ് സാമ്പത്തിക അജണ്ട ഡി 33 യുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും നഗരത്തെ ഒരു പ്രമുഖ ആഗോള ബിസിനസ് ഹബ്ബായി ഉയർത്തുന്നതിലും വ്യവസായ മേഖല വഹിച്ച പങ്ക് വലുതാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായുടെ ആദ്യ ഉപഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായുടെ രണ്ടാം ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും, പ്രാദേശിക പ്രമുഖർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര സമൂഹത്തിലെ അംഗങ്ങൾ എന്നിവരടങ്ങുന്ന അഭ്യുദയകാംക്ഷികളുടെ ആശംസകൾ സ്വീകരിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻ്റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻന്‍റ് ഗ്രൂപ്പിന്‍റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും പങ്കെടുത്തു.