ADVERTISEMENT

അബുദാബി ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെ ആക്രമിച്ചതിന് അമ്മയ്ക്കും മകനും 20,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി. മകന്റെ കൂട്ടുകാരനാണ് ആക്രമണത്തിന് ഇരയായത്. പിഴത്തുക ആക്രമിക്കപ്പെട്ട കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഇരുവരുടെയും നിരന്തര ആക്രമണത്തിൽ കുട്ടിക്ക് ഏറ്റ ശാരീരിക, മാനസിക ആഘാതത്തിന് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നൽകിയ കേസിലാണ് വിധി. ഇതിനു പുറമെ കോടതി ചെലവും പ്രതികൾ നൽകണം.

English Summary:

UAE: Mother, Son Fined Dh20,000 for Hitting Child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com