‘വാർ ഓൺ ഡ്രഗ്സ്’ ക്യംപെയ്നിടെ വൻ ലഹരി മരുന്ന് ശേഖരം പിടികൂടി
Mail This Article
×
റിയാദ് ∙ സൗദി അറേബ്യയുടെ ‘വാർ ഓൺ ഡ്രഗ്സ്’ ക്യംപെയ്നിടെ വൻ ലഹരി മരുന്ന് ശേഖരം പിടികൂടിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വെളിപ്പെടുത്തി. 1500 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 76 ദശലക്ഷം ആംഫെറ്റാമിൻ ഗുളികകൾ, 22000 കിലോ ഹാഷിഷ്, കൂടാതെ 174 കിലോ കൊക്കെയ്ൻ, 900,000 കിലോ ഖത്ത്, 12 ദശലക്ഷം അനധികൃത ഗുളികകൾ എന്നിവയാണ് പിടികൂടിയത്. ലഹരി മരുന്ന് കേസുകളിൽ പിടിയിലാകുന്ന 75 ശതമാനത്തിലധികം പേരും 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണെന്നും ലഹരി മരുന്ന് ഉപയോഗിക്കുന്നവരിൽ എട്ട് ശതമാനം 20 വയസ്സിന് താഴെയുള്ളവരാണെന്നും പിടിച്ചെടുത്ത കേസുകൾ മൊത്തം കേസുകളിൽ ഒരു ശതമാനം സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary:
Huge Cache of Drugs was Seized During the “War on Drugs” Campaign
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.