ADVERTISEMENT

ദുബായ് ∙ ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്സ്‌ കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്‌വ) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ടി.കെ. മുജീബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ നവാസ് അധ്യക്ഷത വഹിച്ചു. റിയാസ് കടത്തനാട്, ഫസൽ, ഷിറാസ് , അബൂബക്കർ, സകരിയ്യ, അഡ്വ.മുഹമ്മദ് സാജിദ്, റഹീസ് എന്നിവർ പ്രസംഗിച്ചു. സിറാജ്,  സിദ്ദീഖ്, ഷമീൽ, മുസ്തഫ യു ടി, ഷാനു , ഷാഫി, സമീർ, ഹാഷിം, ഷംനാസ് ,അബി , ജാവീദ് , സമദ്, ജുനൈദ്, അജ്മൽ ടി ടി, ഷാർജാസ്  തുടങ്ങിയവർ നേതൃത്വം നൽകി.

ekwa2

കുടുംബിനികൾ സ്വന്തം വീടുകളിൽ തയാറാക്കിയ വൈവിധ്യമാർന്ന നാടൻ വിഭവങ്ങളോടെയുള്ള നോമ്പ് തുറ, മഗ്‌രിബ്-ഇഷ നമസ്കാരം, തറാവീഹ് , അത്താഴ വിരുന്ന് ഉൾപ്പെടെയുള്ള പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ  പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com