അനധികൃത ടാക്‌സികള്‍ക്കെതിരെ പരിശോധന ശക്തം; റമസാനിലെ ആദ്യ എട്ട് ദിവസത്തിനുളളില്‍ നാനൂറിലധികം അറസ്റ്റ്
Mail This Article
റിയാദ് ∙ അനധികൃത ടാക്‌സികള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതോടെ സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി നിരവധി പേര്‍ പിടിയിലായി. റമസാനിലെ ആദ്യ എട്ട് ദിവസത്തിനുളളില്‍ നാനൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പിടിയിലാകുന്നവര്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തും. പരിശോധന വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ഗതാഗത അതോറിറ്റി അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷന്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് ഹോള്‍ഡിങ് കമ്പനി എന്നിവയുമായി സഹകരിച്ചാണ് ഗതാഗത അതോറിറ്റി പ്രത്യേക കാമ്പയിന്‍ ആരംഭിച്ചത്. ലൈസന്‍സുള്ള ടാക്‌സി കമ്പനികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അതിലൂടെ നിരവധി ആനൂകൂല്യങ്ങള്‍ നേടാമെന്നും അനധികൃത ടാക്‌സി ഉടമകളോട് അതോറിറ്റി ആവശ്യപ്പെട്ടു.