ADVERTISEMENT

റിയാദ് ∙ റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ റമസാൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസ് ചെറീസ് റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ പ്രസിഡന്‍റ് ആന്‍റണി വിക്ടർ അധ്യക്ഷത വഹിച്ചു. സഫ മക്ക പോളിക്ലിനിക് സീനിയർ ഫിസിഷ്യൻ ഡോക്ടർ മുഹമ്മദ് ലബ്ബ റമദാൻ സന്ദേശം നൽകി, ട്രഷറർ നിസാർ മുസ്തഫ, ഹാഷിം ചീയാംവെളി എന്നിവർ സംസാരിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് മാനേജർ ലാലു വർക്കി, എകെഎസ് ലോജിസ്റ്റിക് പ്രതിനിധി മുനീർ അമാനുല്ല  എന്നിവർ അതിഥികളായിരുന്നു. 

 ഈസ്റ്റ് വെനീസ് അസോസിയേഷൻ സംഘടിപ്പിച്ച റമദാൻ ഇഫ്താർ സംഗമത്തിൽ  നിന്ന്.
റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ബദർ കാസിം, നിസാർ കോലത്ത്, സുരേഷ് ആലപ്പുഴ, സിജു പീറ്റർ, ടി.എൻ.ആർ. നായർ, സെബാസ്റ്റ്യൻ ചാർളി, നിസാർ അഹമ്മദ്, വി.ജെ. നസ്രുദീൻ, ഷാജി പുന്നപ്ര, താഹിർ കാക്കാഴം, രാജേഷ് ഗോപിനാഥ്, ജയരാജ്, ഫാരിസ് സൈഫ്, സുദർശന കുമാർ, സാനു മാവേലിക്കര, ബിപിൻ പി .ടി, അബ്ദുൽ അസീസ്, ജലീൽ കാലുതറ, നൗമിതാ ബദർ, റീന സിജു, ആനന്ദം ആർ. നായർ, സീന നിസാർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും പ്രോഗ്രാം കൺവീനർ ആസിഫ് ഇഖ്ബാൽ നന്ദിയും പറഞ്ഞു.

English Summary:

Ramadan Iftar Meeting by East Venice Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com