ADVERTISEMENT

ദുബായ് ∙ ഭിക്ഷാടന വിരുദ്ധ ക്യാംപെയ്നിന്‍റെ ഭാഗമായി റമസാനിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് അറസ്റ്റിലായത്. കുറ്റവാളികൾക്ക് കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തിൽ പണം സമ്പാദിക്കാനാണ് മിക്ക നിയമലംഘകരും സന്ദർശന വീസയിൽ വന്നതെന്ന് ദുബായ് പൊലീസിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ബ്രി. അലി സലേം അൽ ഷംസി പറഞ്ഞു. ഭിക്ഷാടന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും അതിൽ ഏർപ്പെടാൻ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.

∙ യാചകരുമായി ഇടപെഴകരുത്
യാചകരെന്ന് ആരോപിക്കപ്പെടുന്നവരുമായി ഇടപഴകരുതെന്ന് അൽ ഷംസി പൊതുജനങ്ങളോട് കർശനമായി ഉപദേശിച്ചു. ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളോ ഭിക്ഷാടനമോ കണ്ടാൽ 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പൊലീസിന്‍റെ സ്മാർട്ട് ആപ്പിലെ 'പൊലീസ് ഐ' സേവനം ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യണം. റജിസ്റ്റർ ചെയ്തതും നിയമാനുസൃതവുമായ ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് സംഭാവനകൾ നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

English Summary:

Dubai Police Arrested 202 Beggars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com