ADVERTISEMENT

അബുദാബി ∙ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ മറൈൻ തീം പാർക്കിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സീ വേൾഡ് അബുദാബിക്ക്. കരയിലെ കടൽകൊട്ടാരത്തിനുള്ള പുരസ്കാരം ഗിന്നസ് വേൾ‍ഡ്  റെക്കോർഡ് അധികൃതരിൽനിന്ന് മിറാൽ ഗ്രൂപ്പ് സിഇഒ മുഹമ്മദ് അബ്ദുല്ല അൽ സാബി ഏറ്റുവാങ്ങി. ചടങ്ങിൽ സീ വേൾഡ് അബുദാബിയിലെ മറ്റ് പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു. 

മൈക്രോ ഓഷ്യൻ, എൻഡ്‌ലെസ് ഓഷ്യൻ, ട്രോപ്പിക്കൽ ഓഷ്യൻ, റോക്കി പോയിന്റ് തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളിൽ ഒരുക്കിയ തീം പാർക്ക് കണ്ടറിയാൻ മണിക്കൂറുകളെടുക്കും. കണ്ടൽക്കാടുകൾ, ഫോസിൽ ഡ്യൂൺസ്, പർവ്വതങ്ങൾ, ഗുഹകൾ, പാറക്കെട്ട്, പവിഴപ്പുറ്റ് തുടങ്ങി 5 നില കെട്ടിടത്തിലെ ചില്ലുകൊട്ടാരത്തിൽ ആഴക്കടലിന്റെ ആവാസ വ്യവസ്ഥയും പരിസ്ഥിതിയും ഒരുക്കിയാണ് ഒരു ലക്ഷത്തിലേറെ സമുദ്ര ജീവികളെ സംരക്ഷിച്ചിരിക്കുന്നത്.  

വ്യത്യസ്ത പ്രമേയങ്ങളിൽ 8 സോണുകളാക്കി തിരിച്ചു 1.83 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സീവേൾഡ് പാർക്ക്.  2.5 കോടി ലീറ്റർ ജലം ഉൾക്കൊള്ളുന്ന പാർക്കിൽ വിവിധ ഇനം ഡോൾഫിൻ, കടൽ നക്ഷത്രം, അരയന്നം, പെൻഗ്വിൻ, വ്യത്യസ്ത ഇനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലായി ഒരു ലക്ഷത്തിലേറെ കടൽ ജീവികളെ കാണാം. 

English Summary:

SeaWorld, Largest Indoor Marine-Life Theme Park - Guinness World Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com