ADVERTISEMENT

അബുദാബി ∙ അൽറാഹ ബീച്ചിൽ 350 കോടി ദിർഹത്തിന്റെ യാസ് കനാൽ താമസകേന്ദ്ര പദ്ധതിക്ക് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുമതി നൽകി.അബുദാബി ഹൗസിങ് അതോറിറ്റിക്കാണ് സ്വദേശികൾക്കായി 1146 വില്ലകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന പദ്ധതിയുടെ മേൽനോട്ടച്ചുമതല. 2027 അവസാന പാദത്തോടെ പദ്ധതി പൂർത്തിയാകും. 1.8 ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതി ഒരുക്കുന്നത്.

വില്ലകൾക്കു പുറമെ 3 പള്ളികൾ, സ്‌കൂൾ, ജിം, മറ്റ് വിനോദ കേന്ദ്രങ്ങൾ, ഷോപ്പുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ഐസിറ്റി റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കമ്പനിയാണ് സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്. നിർമാണവും അടിസ്ഥാന സൗകര്യ വികസനവും അബുദാബി സെന്റർ ഫോർ പ്രൊജക്ട്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ മേൽനോട്ടത്തിൽ നടക്കും.

English Summary:

Abu Dhabi unveils AED 3.5 billion Yas Canal residential project in Al Raha Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com