ADVERTISEMENT

ജിദ്ദ ∙ ഇന്ത്യന്‍ സ്ഥാനപതി അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുടെ യോഗ്യതാപത്രങ്ങള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഏറ്റുവാങ്ങി. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന് പകരമായാണ് കിരീടാവകാശി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചത്.സൗദി അറേബ്യയിലേക്കുള്ള സ്ഥാനപതിമാരെ കിരീടാവകാശി സ്വാഗതം ചെയ്യുകയും അതത് രാജ്യങ്ങളിലെ നേതാക്കൾക്ക് സൽമാൻ രാജാവിന്‍റെ ആശംസകൾ അറിയിക്കുകയും ചെയ്തു. സൗദിയും അവരുടെ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള  ദൗത്യങ്ങളിൽ വിജയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകൾ സ്ഥാനപതിമാർ സൽമാൻ രാജാവിനും കിരീടാവകാശിക്കും കൈമാറി.  തങ്ങൾക്കു നൽകിയ ഊഷ്മളമായ ആതിഥേയത്വത്തിനും അവർ നന്ദിയും കടപ്പാടും അറിയിച്ചു.

ഇന്ത്യക്ക് പുറമെ മാലി, മംഗോളിയ, ദക്ഷിണാഫ്രിക്ക, ഫിന്‍ലൻഡ്, സാംബിയ, നേപ്പാള്‍, ബ്രസീല്‍, യുക്രെയ്ൻ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, മലേഷ്യ, സ്ലോവാക്യ, ലിത്വാനിയ, വെനീസ്വലെ, കംബോഡിയ, ദക്ഷിണ സുഡാന്‍, ഛാഡ്, ചിലി, മലാവി, അമേരിക്ക, പരാഗ്വെ, പാക്കിസ്ഥാന്‍, ഇറാഖ്, റുവാണ്ട, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ സൗദി സ്ഥാനപതിമാരാണ് യോഗ്യതാപത്രങ്ങള്‍ കൈമാറിയത്. ചടങ്ങില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, റോയല്‍കോര്‍ട്ട് മേധാവി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ഈസ എന്നിവര്‍ സംബന്ധിച്ചു.

English Summary:

The Saudi Crown Prince Received the Credentials of the Ambassadors of Various Countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com