ADVERTISEMENT

അബുദാബി ∙ മലയാളി സമാജം ആദ്യമായി സംഘടിപ്പിച്ച റമസാൻ ക്വിസ് വിവിധ മതസ്ഥരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഓൺലൈനായി നടന്ന ക്വിസ് മത്സരത്തിൽ എല്ലാ ദിവസവും ശരിയുത്തരം അയച്ച 23 പേരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയിച്ചത് ഫൈസൽ ക്യാൻഡി. മൂന്നാറിലെ സെൻഹ ലൈഫ്സ്റ്റൈൽ റിസോർട്ടിൽ ഒരു ദിവസം കുടുംബ സമേതം താമസിക്കാനുള്ള അവസരമാണ് ഫൈസലിന് മെഗാ സമ്മാനമായി നൽകിയത്. ദിവസേന നടന്ന നറുക്കെടുപ്പിലെ വിജയികൾക്ക് 150 ദിർഹത്തിന്റെ ഹോട്ട്പാക്ക് വൗച്ചറുകളും സമ്മാനിച്ചു. കൂടാതെ എല്ലാ ദിവസവും ശരിയുത്തരം അയച്ച നിതീഷ് നായർക്ക് പ്രത്യേക സമ്മാനവും നൽകി. ഇന്ത്യ‌ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടന്ന ചടങ്ങിലായിരുന്നു സമ്മാന വിതരണം. ഇന്ത്യൻ എംബസി അറ്റാഷെ അജയ്, സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത് എന്നിവർ പ്രസംഗിച്ചു.  മസൂമ (കമ്യൂണിറ്റി പൊലീസ്), ടി.പി.അബൂബക്കർ (ലുലു ഗ്രൂപ്പ്), കുഞ്ഞിരാമൻനായർ (ബെസ്റ്റ് ഓട്ടോപാർട്സ്), ഗണേഷ് ബാബു (ജെമിനി ബിൽഡിങ് മെറ്റീരിയൽസ്) തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Malayalee Samajam Ramazan Quiz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com