ADVERTISEMENT

മനാമ ∙ വർണ്ണങ്ങൾ നിറഞ്ഞാടിയ പകൽ മുഴുവൻ വിസ്‌മയം തീർത്ത് ബഹ്‌റൈനിൽ ആയിരങ്ങൾ ഹോളി ആഘോഷിച്ചു. ബഹ്‌റൈൻ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം ഹോളി ആഘോഷിച്ചത്. വിവിധ വർണങ്ങൾ ദേഹമാസകലം വിതറിയും പരസ്പരം വർണങ്ങൾ വാരിയെറിഞ്ഞും ഉത്സവ തിമിർപ്പോടെ നടത്തിയ ഹോളി ആഘോഷത്തിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്ന് നിരവധി ആളുകൾ പങ്കെടുത്തു. ഉത്തരേന്ത്യയിൽ ബുധനാഴ്ചയായിരുന്നു ഹോളി ആഘോഷം എങ്കിലും ബഹ്‌റൈനിലെ അവധി വെള്ളിയാഴ്ച ആയതിനാലാണ് ഇന്നലെ ഈ ആഘോഷങ്ങൾക്കായി തെരെഞ്ഞെടുത്തത്.

ചിത്രം: സനുരാജ്  കാഞ്ഞിരപ്പള്ളി
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ചിത്രം: സനുരാജ്  കാഞ്ഞിരപ്പള്ളി
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി

രാവിലെ മുതൽക്ക് തന്നെ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡുകൾ മുഴുവനും ഹോളി ആഘോഷിക്കാൻ എത്തുന്ന വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. വളരെ ദൂരെ വാഹനങ്ങൾ നിർത്തിയിട്ട ഭക്ത ജനങ്ങൾ പലരും നടന്നാണ് ക്ഷേത്രത്തിൽ എത്തിയത്. വിശ്വാസത്തിന്റെ പ്രതീകമായിട്ടാണ് ഹോളി ആഘോഷമെങ്കിലും ഇവിടെ ഇന്ത്യൻ ജനതയുടെ ആഘോഷം എന്ന നിലയിലാണ് ഹോളി ആഘോഷിക്കപ്പെട്ടത്. ജാതി മത ഭേദമന്യേ എല്ലാ മേഖലയിലുമുള്ള ആളുകളും നിറങ്ങളുടെ ഈ ഉത്സവത്തിൽ പങ്കു ചേർന്നു. ക്ഷേത്രമുറ്റത്ത് ഇന്ത്യൻ ദേശീയ പതാകയ്‌ക്കൊപ്പം ബഹ്‌റൈൻ ദേശീയ പതാകയും കൂടി പ്രദർശിപ്പിച്ചിരുന്നു. തിന്മയുടെ മേൽ നന്മയുടെ' വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ആഘോഷങ്ങളിൽ സാധാരണയായി സ്വദേശികളും പങ്കെടുക്കാറുണ്ടായിരുന്നുവെങ്കിലും റമസാൻ മാസം ആയതുകൊണ്ട് തന്നെ സ്വദേശികൾ ഇക്കുറി ഹോളി ആഘോഷത്തിന് എത്തിയില്ല.

ചിത്രം: സനുരാജ്  കാഞ്ഞിരപ്പള്ളി
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി
ചിത്രം: സനുരാജ്  കാഞ്ഞിരപ്പള്ളി
ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി

വിവിധ രാജ്യങ്ങളിലെ ബഹ്‌റൈനിലെ അംബാസഡർരും ഇന്ത്യൻ എംബസി ജീവനക്കാരും ആഘോഷങ്ങളിൽ പങ്കെടുത്തു. ഹോളി ആഘോഷത്തോടനുബന്ധിച്ച് മനാമ ക്ഷേത്ര വഴിയിൽ നേരത്തെ തന്നെ നിരവധി വർണ്ണപ്പൊടി–പൂവിൽപ്പനക്കാരും സ്‌ഥാനം പിടിച്ചിരുന്നു. ഫാൽഗുന മാസത്തിലെ പൂർണിമ പൗർണ്ണമിയുടെ സന്ധ്യയിലാണ് ഇന്ത്യയിൽ ഹോളി ആഘോഷിക്കപ്പെടുന്നത്. ഇപ്പോൾ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലും ഹോളി ആർഭാടത്തോടെ ആഘോഷിക്കപ്പെടുന്നു. റമസാൻ മാസത്തിലും ഹോളി ആഘോഷത്തിന് അനുമതി നൽകിയ ബഹ്‌റൈൻ ഭരണാധികാരികൾക്ക് വിശ്വാസികൾ നന്ദി പറഞ്ഞു. ഇന്നലെ രാവിലെ 9 മണിക്ക് ആരംഭിച്ച ഹോളി ആഘോഷം ഉച്ചയ്ക്ക് 12  മണിയോടെ സമാപിച്ചു. തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്ര പരിസരത്ത് പോലീസ് സേനയെയും അധികൃതർ വിന്യസിച്ചിരുന്നു.

English Summary:

Holi Celebration in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com