ADVERTISEMENT

ദുബായ് ∙ ചിന്മയ കോളജ് അലുംനി യുഎഇയുടെ കീഴിലെ ചിന്മയം ലിറ്ററേച്ചർ ക്ലബും സമസ്യ എഴുത്തുകുടുംബം യുഎഇയും സംയുക്തമായി യുഎഇയിലെ മലയാളി കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകർക്ക് ആദരവും നോമ്പുതുറയും സാഹിത്യസദസ്സും സംഘടിപ്പിക്കുന്നു. അക്കാഫ് അസോസിയേഷൻ ഹാളിൽ ഏപ്രിൽ 7-ന് വൈകിട്ട് 6.30 നാണ് പരിപാടി. സമ്മേളനത്തിൽ അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് മുഖ്യാതിഥി ആയിരിക്കും.

ഷീല പോൾ (സാഹിത്യ രംഗത്തെ സമഗ്രസംഭാവന), മുരളി മംഗലത്ത് (കവി), സാദിഖ് കാവിൽ (മാധ്യമപ്രവർത്തകൻ/എഴുത്തുകാരൻ), ഷാബു കിളിത്തട്ടിൽ(നോവലിസ്റ്റ്), ഇ. കെ. ദിനേശൻ (എഴുത്തുകാരൻ – ലേഖന വിഭാഗം), മച്ചിങ്ങൽ രാധാകൃഷ്ണൻ (അവതാരകൻ), മോഹൻകുമാർ (സംഘാടകൻ), ഹണി ഭാസ്‌കരൻ (സാഹിത്യകാരി), ബഷീർ തിക്കോടി (സാഹിത്യകാരൻ /സന്നദ്ധപ്രവർത്തകൻ), മാത്തുക്കുട്ടി കഡോൺ (ദൃശ്യമാധ്യമപ്രവർത്തകൻ) എന്നിവരെയാണ് ആദരിക്കുക.

English Summary:

Honoring Malayali Arts, Literature and Culture Workers in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com