ഈദുൽ ഫിത്ർ: യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു
Mail This Article
×
അബുദാബി ∙ പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഇൗ മാസം (ഏപ്രിൽ) 8 മുതൽ അറബിമാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധിദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. തൊട്ടുമുൻപുള്ള വാരാന്ത്യഅവധിയും ശേഷമുള്ള വാരാന്ത്യ അവധിയും കൂടി ചേർത്താൽ 9 ദിവസം വരെ അവധി ലഭിക്കും അതേസമയം സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ എട്ട് മുതൽ 14 വരെയാണ് അവധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അവധി പ്രഖ്യാപിച്ചത്.
English Summary:
Holiday declared for private sector employees in UAE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.