ശ്രദ്ധേയമായി ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷന്റെ ഇഫ്താർ ഡ്രൈവ്
Mail This Article
×
ഉമ്മുൽഖുവൈൻ ∙ ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ്റെ ഇഫ്താർ ഡ്രൈവ് തുടരുന്നു. പ്രസിഡൻ്റ് സജാദ് നാട്ടികയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഇത്തവണ ദിവസവും 1000 ത്തിലേറെ കിറ്റുകൾ എമിറേറ്റിൻ്റെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നു.
ലേബർ ക്യാംപുകളില്‍ 1500 പേരെ ഒന്നിച്ചിരുത്തിയുള്ള നോമ്പ് തുറയും നടന്നുവരുന്നു. മാനേജിങ് കമ്മിറ്റിയും ചാരിറ്റി വിഭാഗവും വൻ പദ്ധതിയാണ് ഇതിനായി പ്ലാൻ ചെയ്തിട്ടുള്ളത്. വളരെ നല്ല പ്രതികരണമാണ് അംഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് സജാദ് നാട്ടിക പറഞ്ഞു.
English Summary:
Iftar Drive of Umm Al Quwain Indian Association
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.