ടീം 'എള്ളുണ്ട' കുടുംബം ഇഫ്താർ സംഗമം നടത്തി
Mail This Article
സുഹാർ ∙ സുഹാറിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ടീം എള്ളുണ്ട കുടുംബം ഇഫ്താർ വിരുന്ന് നടത്തി. എള്ളുണ്ട എന്ന പേരിൽ പത്ത് എപ്പിസോഡിൽ പുറത്തിറങ്ങിയ വെബ് സീരീസ് പുതിയ രൂപത്തിൽ ഉടനെ പുറത്തിറക്കാനുള്ള ആലോചന നടക്കുന്നതായി ഇഫ്താറിൽ പങ്കെടുത്ത സീരീസ് പ്രൊഡ്യുസർ മുഹമ്മദ് സഫീറും ക്യാമറമാൻ പ്രണവ് ഐ മാജിക്കും മുഖ്യനടൻ സിറാജ് കാക്കൂറും പറഞ്ഞു.
എള്ളുണ്ട വെബ് സീരീസ് സംവിധായകൻ റഫീഖ് പറമ്പത്ത് ചടങ്ങിൽ പങ്കെടുത്തു. മുതിർന്ന വനിത അംഗം ഖദീജാബിയുടെ നേതൃതത്തിൽ നടന്ന വിരുന്നിൽ മുഹമ്മദ് സഫീർ, ശിവൻ അമ്പാട്ട്, സാദിഖ് സക്കു, റജീസ് പറമ്പത്ത്, ജംഷീർ റഹ്മാൻ എന്നിവർ പങ്കെടുത്തു. വനിതാ ടീം അംഗങ്ങളായ സീമ സഫീർ, നദ്‌ന ഷെറിൻ, തസ്‌ലിയ സാദിഖ്, ഫസീല റഫീഖ് എന്നിവരും പങ്കെടുത്തു. തുടർന്ന് നടന്ന പരിപാടിയിൽ പ്രണവ് കാക്കന്നൂർ ആശംസകൾ നേർന്നു. മുഹമ്മദ് ഷാമിക്ക്, മുഹമ്മദ് ഷഹ്‌സീൻ എന്നിവർ ഉപഹാര വിതരണം നടത്തി. റാഷിദ് സ്വാഗതവും മുഹമ്മദ് സഫീർ നന്ദിയും പറഞ്ഞു.