ബഹ്‌റൈനിലെ വിശ്വാസി സമൂഹം ഈസ്റ്റർ ആഘോഷിച്ചു
Mail This Article
മനാമ ∙ ബഹ്‌റൈനിലെ വിശ്വാസി സമൂഹം ദുഃഖ വെള്ളി ആചരിച്ചു. ബഹ്‌റൈൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിൽ വച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് മനാമ തിരുഹൃദയ ദേവാലയം വികാരിഫാ ഫ്രാൻസിസ് ജോസഫ്, ഫാ. ലിജോ ഏബ്രഹാം, ഫാ. എബിൻ ഏബ്രഹാം എന്നിവർ സഹ കാർമികത്വം നിർവഹിച്ചു.
ബഹ്‌റൈൻ സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാദർ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാദര്‍ ജേക്കബ് തോമസ്, ഫാദര്‍ തോമസ് ഡാനിയേൽ എന്നിവർ സഹകാര്‍മികത്വം നിർവഹിച്ചു. ശനിയാഴ്ച കത്തീഡ്രലിൽ വച്ച് ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകളും നടന്നു.
ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾ ഇടവകയുടെ പാത്രിയാർക്കൽ വികാരി മാത്യൂസ് മോർ തേവോദോസിയോസിന്റെ പ്രധാന കർമികത്വത്തിലും, ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെ സഹ കാർമികത്വത്തിലും നടത്തപ്പെട്ടു. ഇടവക വൈസ് പ്രസിഡന്റ് മനോഷ് കോര, സെക്രട്ടറി ആൻസൺ ഐസക്ക്, ട്രഷറർ സുജേഷ് ജോർജ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെയു ള്ളവർ ചേർന്ന് ഈസ്റ്റർ ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.