കരുതലിന്റെ കരങ്ങൾ നീട്ടി കാരുണ്യതീരം സുഹൂർ സംഗമം
Mail This Article
ദോഹ ∙ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കാരുണ്യതീരം സുഹൂർ സംഗമം ഹെൽത്ത് കെയർ ഫൗണ്ടേഷൻ ചീഫ് പാട്രൻ കെ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു. ഖത്തർ ചാപ്റ്റർ പ്രസിഡന്റ് സി. പി. ഷംസീറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി. കെ. എ. ഷമീർ ബാവ പ്രസംഗിച്ചു.
കോഴിക്കോട് ജില്ലയിലെ പൂനൂർ കേന്ദ്രമാക്കി ജീവ കാരുണ്യ മേഖലയിൽ കഴിഞ്ഞ 14 വർഷമായി പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനയാണ് ഹെൽത്ത്കെയർ ഫൗണ്ടേഷൻ. സംഘടനയുടെ ഖത്തറിലെ സഹകാരികളുടെ കൂട്ടായ്മയാണ് കാരുണ്യതീരം ഖത്തർ ചാപ്റ്റർ. ഭിന്നശേഷിക്കാർക്ക് സൗജന്യ വിദ്യാഭ്യാസവും, പരിചരണവും, പുനരധിവാസവും ഉറപ്പ് നൽകുന്ന കാരുണ്യതീരം ക്യാംപസ് സംഘടനയുടെ പ്രധാന പ്രവർത്തനമാണ്. കാരുണ്യതീരത്തിൽ സ്പെഷൽ സ്കൂളിന് പുറമേ തൊഴിൽ പരിശീലനം, തൊഴിൽ യൂണിറ്റ്, പകൽ പരിപാലന കേന്ദ്രം, ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി, ഒക്കുപ്പേഷണൽ തെറപ്പി, പഞ്ച കർമ ആയുർവേദ തെറപ്പി തുടങ്ങിയവയും നൽകുണ്ട്.
കേരള സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ അനാഥരും അഗതികളുമായ മുതിർന്ന ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുന്ന പ്രതീക്ഷാഭവനും തുടങ്ങി. സ്പെഷൽ എഡ്യുക്കേഷൻ, തൊഴിൽ പരിശീലനം, ഗ്രൂപ്പ് തെറപ്പി, സൈക്കോളജിക്കൽ സേവനങ്ങളും പ്രതീക്ഷാഭവനിൽ നൽകി വരുന്നു. ഭിന്നശേഷി മേഖലയിലെ വിശേഷങ്ങളും വാർത്തകളുമായി കമ്യൂണിറ്റി റേഡിയോ "കെയർ എഫ്. എം 89.6" എന്ന പേരിൽ പ്രക്ഷേപണം ആരംഭിച്ചു.
ഖത്തർ ചാപ്റ്റർ സെക്രട്ടറി ജുനൈദ് പുനൂർ , ജി സി സി കോഓർഡിനേറ്റർ കബീർ സി ടി, ബഷീർ പരപ്പിൽ, ബഷീർ ഖാൻ, എം.എൻ സിദ്ദിഖ് , മുഹമ്മദലി സാഹിബ്, ആബിദീൻ, റിയാസ് ഉള്ളിയേരി, ഷൗക്കത്ത് കിനാലൂർ, ഷമീർ പി എച്ച്, സമദ് എളേറ്റിൽ, ഷിറാസ്, മുസ്തഫ ഉള്ളിയേരി, സുഹൈൽ, ഷംനാദ് ഷംസുദ്ദീൻ, കരീം ചളിക്കോട്, മുസ്തഫ ഉള്ളിയേരി, ആസാദ് സാഹിബ്, സൽമാൻ ചെറൂപ്പ, ഷമീർ പി. എച്, ശമ്മാസ് കാന്തപുരം, ഡോക്ടർ ജമാൽ, ഷംലാൻ, ശരീഫ് കൊടുവള്ളി, അഫ്സൽ, നിയാസ്, ഷംലാൽ, കലാം അവേലം എന്നിവർ പ്രസംഗിച്ചു. ദോഹയിൽ പ്രവർത്തിക്കുന്ന ഖത്തർ ചാപ്റ്ററിൽ അംഗമാവാനും കാരുണ്യതീരത്തെ കുറിച്ച് കൂടുതൽ അറിയാനും ഫോൺ: 31406060,30042431.