തെക്കൻ അസീർ മേഖലയിൽ മഴയും ആലിപ്പഴ വർഷവും
Mail This Article
×
അസീർ ∙ ഞായറാഴ്ച രാവിലെ മുതൽ തെക്കൻ അസീർ മേഖലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും. റിജാൽ അൽമ, അൽ നമസ്, തനുമ എന്നീ ഗവർണറേറ്റുകൾക്ക് പുറമെ അബഹ, ഖമീസ് മുഷൈത് നഗരങ്ങൾ ഉൾപ്പെടെ മേഖലയിലെ മിക്ക ഗവർണറേറ്റുകളിലും നഗരങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു. പ്രദേശത്തെ പ്രധാന റോഡുകളിലും തെരുവുകളിലും വൻതോതിൽ വീണ ആലിപ്പഴം നീക്കം ചെയ്യാൻ പ്രാദേശിക അധികാരികളും മുനിസിപ്പൽ പ്രവർത്തകരും മുന്നിട്ടിറങ്ങി.
മഴയോടൊപ്പം ഇടിയും മിന്നലും എത്തുന്നുണ്ട്. കനത്ത മൂടൽ മഞ്ഞുള്ളതിനാൽ യാത്രക്കാർക്ക് ജാഗ്രതാ നിർദേശമുണ്ട്.
English Summary:
Rain and Hail in South Asir Region
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.