ADVERTISEMENT

റിയാദ് ∙  ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ  59-ാമത്തെ ഹൈപ്പർ മാർക്കറ്റ്‌ നജ് ഗവര്‍ണറേറ്റിനു കീഴിലെ ഉനൈസയില്‍ പ്രവര്‍ത്തനമാരംഭിച്ചു.  സൗദിയുടെ പുരോഗതിക്കൊപ്പം പ്രയാണം നടത്തുകയെന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്റെ ഭാഗമായാണ് ലുലുവിന്റെ ഇൗ സംരംഭമെന്ന് അധികൃതർ പറഞ്ഞു.ഉനൈസ ഗവര്‍ണര്‍ അബ്ദുറഹ്മാന്‍ ഇബ്രാഹിം അല്‍സാലിം മുഖ്യാതിഥിയായ ചടങ്ങിലായിരുന്നുഉദ്ഘാടനം. ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ലുലു സാരഥികള്‍ ഗവര്‍ണറെ വരവേറ്റു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മധ്യപ്രവിശ്യാ റീജനല്‍ ഡയറക്ടര്‍  എം.സി  ഹാത്തിം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. സൗദിയുടെ സര്‍വതോന്മുഖമായ പുരോഗതിയോടൊപ്പമുള്ള ലുലുവിന്റെ ആത്മവിശ്വാസം കൈമുതലായുള്ള വിജയകരമായ യാത്രയുടെ ഭാഗമായാണ് സൗദിയിലെങ്ങും ലുലു ശാഖകളുടെ ഉദ്ഘാടനമെന്നു എം.എ യൂസഫലി വ്യക്തമാക്കി.

73,700 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഒറ്റനിലയുള്ള കെട്ടിടത്തില്‍ നിരവധി ഫീച്ചറുകളുമായി പ്രവര്‍ത്തനമാരംഭിച്ച ഉനൈസയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്  ആൻഡ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍, 22 ചെക്ക്ഔട്ട് കൗണ്ടറുകളുമായി ലുലു ഗ്രൂപ്പിന്റെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ്. ഇതുകൂടാതെ, ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം നാലു സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകളും  പരിസ്ഥിതി സൗഹൃദമെന്ന ലുലുവിന്റെ ആപ്തവാക്യത്തിന്റെ തെളിവായി ഗ്രീന്‍ ചെക്കൗട്ട് കൗണ്ടറുകളും  ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രേഖാരഹിത അഥവാ പേപ്പര്‍ലെസ് ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇ -റെസിറ്റ് ചെക്ക്ഔട്ട് കൗണ്ടറുകളുമുണ്ട്. 213 പാര്‍ക്കിങ് സ്‌പേസുകൾ ഉപഭക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com