ADVERTISEMENT

റി​യാ​ദ്​ ∙ പെ​രു​ന്നാ​ൾ വ​ർ​ണ​ശ​ബ​ള​മാ​ക്കാ​ൻ ഒരുങ്ങി സൗ​ദി അ​റേ​ബ്യ. രാ​ജ്യ​മെ​ങ്ങും പെരുന്നാൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള മു​ന്നൊ​രു​ക്കം ത​കൃ​തി. പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും പൊ​തു​വി​നോ​ദ അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ൽ വി​പു​ല​മാ​യ ക​ലാ​സാം​സ്​​കാ​രി​ക വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ങ്ങു​ന്ന​ത്.

രാ​ജ്യ​ത്തെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ​ദ് ആ​ഘോ​ഷി​ക്കു​ന്ന​തി​ന് രാ​ത്രി ഒ​മ്പ​തി​ന് ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ത്തും. ജി​ദ്ദ​യി​ൽ​ ര​ണ്ടു ദി​വ​സ​മാ​ണ്​ വെ​ടി​ക്കെ​ട്ട്. വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി പ്ര​തി​ഭ​ക​ളും ക​ലാ​സം​ഘ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും അ​ര​ങ്ങേ​റു​ക.

‘ഈ​ദു​ൽ ഫി​ത്ർ 2024’ ആ​ഘോ​ഷം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ ബു​ക്ക്​​ലെ​റ്റ്​ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. വെ​ടി​ക്കെ​ട്ട്, സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ, നാ​ട​ക​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ്​ അ​ര​ങ്ങേ​റു​ന്ന​ത്. https://t.co/NjW38iuUYz എ​ന്ന ലി​ങ്ക്​ വ​ഴി ഈ​ദ് പ​രി​പാ​ടി​ക​ളു​ടെ ബു​ക്ക്‌​ലെ​റ്റ് കാ​ണാ​നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും സാ​ധി​ക്കും.

ഏ​പ്രി​ൽ 14ന് ​റി​യാ​ദ്​ ബോ​ളി​വാ​ർ​ഡ്​ സി​റ്റി​യി​ലെ മു​ഹ​മ്മ​ദ് അ​ൽ അ​ലി തി​യ​റ്റ​റി​ൽ ‘അ​യ​ൽ​ക്കാ​ര​ൻ’ എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും. ഏ​പ്രി​ൽ 13ന് ​ജി​ദ്ദ​യി​ലെ ബാ​റ്റ​ർ​ജി കോ​ള​ജ് തി​യ​റ്റ​ർ ‘ദി ​റെ​ഡ് ബോ​ക്സ്’ എ​ന്ന നാ​ട​ക​ത്തി​നും അ​ര​ങ്ങാ​വും. 14ന് ​ദ​മ്മാ​മി​ലെ അ​ൽ​അ​സ​ല തി​യ​റ്റ​റി​ൽ ‘ജി​ന്നി​​ന്റെ ക​ല്യാ​ണം’ എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും.

കൂ​ടാ​തെ രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ എ​ട്ട് സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ ന​ട​ക്കും. റി​യാ​ദ്​ ബോ​ളി​വാ​ർ​ഡ് സി​റ്റി ഈ​ദ് ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ നാ​ല് മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ട് വ​രെ​യും ബോ​ളി​വാ​ർ​ഡ് വേ​ൾ​ഡ് വൈ​കീ​ട്ട്​ നാ​ല് മു​ത​ൽ പു​ല​ർ​ച്ചെ ഒ​ന്ന്​ വ​രെ​യും സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കും.

റി​യാ​ദ്​ ദ​റ​ഇ​യ​യി​ലെ ‘വ​യാ റി​യാ​ദ്​’ പാ​ർ​ക്കി​ൽ രാ​ത്രി എ​ട്ട് മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന് വ​രെ​യാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം. ‘ജി​ദ്ദ പ്രൊ​മെ​നേ​ഡി​ലെ മി​ക​ച്ച അ​വ​ധി​ദി​ന​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ 10​ ദി​വ​സം ജി​ദ്ദ പ്രൊ​മെ​നേ​ഡി​ൽ ഈ​ദ്​ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങൾക്ക് നാലു ദിവസത്തെ ചെറിയ പെരുന്നാൾ അവധിയാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്.

ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 രണ്ടാം ഖണ്ഡികയിൽ വ്യക്തമാക്കിയിരിക്കുന്ന ചട്ടങ്ങൾ പാലിക്കണമെന്ന് തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

English Summary:

Saudi Arabia to Celebrate Eid al-Fitr with Fireworks, Music Concerts and Drama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com