പെരുന്നാൾ: ഓൺലൈൻ ടിക്കറ്റിങ് സംവിധാനം ആരംഭിച്ച് ഷാർജ മ്യൂസിയം അതോറിറ്റി
Mail This Article
ഷാർജ ∙ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷങ്ങൾ പ്രമാണിച്ച് ഷാർജ മ്യൂസിയം അതോറിറ്റി (എസ്എംഎ) ഓൺലൈൻ ടിക്കറ്റിങ് സംവിധാനം ആരംഭിക്കുന്നു. മുനിസിപാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഇൗ സംവിധാനം ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. അൽ മഹത്ത മ്യൂസിയം, ഷാർജ ഫോർട്ട് (അൽ ഹിൻ), ഹിസ്ൻ ഖോർ ഫക്കൻ, ഷാർജ ആർക്കിയോളജി മ്യൂസിയം, ഷാർജ അക്വേറിയം, ഷാർജ ആർട്ട് മ്യൂസിയം, ഷാർജ കാലിഗ്രാഫി മ്യൂസിയം എന്നിവയാണ് പ്രധാന കേന്ദ്രങ്ങൾ.
വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും വികലാംഗരും 60 വയസ്സിനു മുകളിലുള്ളതുമായ പൗരന്മാർക്കും മ്യൂസിയം സന്ദർശിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രായമായവരുടെ കൂടെ വരുന്ന ഒരാൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നു. പുരാവസ്തു, പൈതൃകം, ശാസ്ത്രം, അക്വേറിയം എന്നിവയാണ് ഷാർജയിലെ 16 മ്യൂസയങ്ങളുടെ പ്രധാന ആകർഷണങ്ങൾ. ഷാർജയുടെയും യുഎഇയുടെയും സമ്പന്നമായ ചിത്രപ്പണികൾ അനാവരണം ചെയ്യുന്ന ഗേറ്റ്‌വേകൾ, ചരിത്രം എന്നിവ ഇവിടെ ആസ്വദിക്കാം. ഈ പ്രദർശനങ്ങളിൽ "സീന സ്‌പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്സ്" ഉൾപ്പെടുന്നു.
ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലാണ് ഈ മാസം 15 വരെ പ്രദർശനം നടക്കുന്നത്. കൂടാതെ ആർട്ടിക്ചറൽ ആഭരണങ്ങളുടെ പ്രദർശനം ബൈത്ത് അൽ നബൂദയിൽ ഓഗസ്റ്റ് 17 വരെ നടക്കും. ഷാർജ ഹെറിറ്റേജ് മ്യൂസിയത്തിൽ ഹെറിറ്റേജ് പ്രദർശനവും ഇൗ മാസം 15 വരെ ആയിരിക്കും. രാജ്യാന്തര വിനോദസഞ്ചാരികൾക്കും ഇവിടെയുള്ളവർക്കും എളുപ്പത്തിൽ സന്ദർശിക്കാൻ പുതിയ സേവനം ഗുണകരമാകുമെന്നാണ് പ്രതീക്ഷ. സംസ്കാരത്തിൻ്റെ ഉറവിടമായ ഷാർജ ഇതോടൊപ്പം മികച്ച ജീവിതത്തിനും വിനോദത്തിനും ബിസിനസ്സിനും അനുയോജ്യമായ സ്ഥലമെന്ന നിലയിൽ അതിൻ്റെ ആകർഷണം വർധിപ്പിക്കുന്നു.
ഓൺലൈൻ ടിക്കറ്റിങ് ആളുകൾക്ക് അവരുടെ സന്ദർശനം ആസൂത്രണം കാര്യക്ഷമമാക്കാൻ വഴിയൊരുക്കുന്നു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിലും അവധി ദിവസങ്ങളിലും പെരുന്നാൾ പോലുള്ള ആഘോഷ വേളകളിലും.
ടിക്കറ്റിന്: https://www.sharjahmuseums.ae/.