ADVERTISEMENT

ദുബായ് ∙ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയെ യാത്രയാക്കി വിശ്വാസികൾ. പുണ്യമാസത്തിന്റെ പരിപൂർണത കൈവരുത്താൻ ഫിത്ർ സക്കാത്തിലൂടെ വിശുദ്ധി വരുത്താൻ യുഎഇയിലെ പള്ളി ഇമാമുമാർ ജുമുഅ ഖുതുബയിൽ ആഹ്വാനം ചെയ്തു.

നാല് നോമ്പ് കൂടി കഴിഞ്ഞാൽ റമസാൻ 30 പൂർത്തിയാകും. വിട പറയുന്നതിനു മുൻപുള്ള അവസാന വെള്ളിയാഴ്ച പുണ്യമാസത്തിന്റെ പരിസമാപ്തി കുറിക്കുന്നതായിരുന്നു. നേരത്തെ പള്ളിയിലെത്തി ഖുർആൻ പാരായണത്തിലും പ്രാർഥനയിലും മുഴുകിയ വിശ്വാസികൾ പള്ളികളുടെ അകവും പുറവും ഒരു പോലെ ഭക്തി സാന്ദ്രമാക്കി. വ്രതമാസം നന്മകൾ കൊണ്ട് മത്സരിക്കാനുള്ള കളരിയാണ്. അവശേഷിക്കുന്ന ദിവസങ്ങളിൽ കൂടി സൽക്കർമങ്ങൾ കൊണ്ട് മുന്നോട്ട് കുതിക്കണമെന്ന ആമുഖത്തോടെയാണ് ഖത്തീബുമാർ പ്രസംഗം ആരംഭിച്ചത്. 'കുറച്ചാണെങ്കിൽ പോലും സ്ഥായിയായി ചെയ്യുന്ന കർമങ്ങളാണ് അല്ലാഹു വിന് ഏറ്റവും ഇഷ്ട 'മെന്ന പ്രവാചക വചനം ഉദ്ധരിച്ച്  പുണ്യങ്ങളിൽ നിന്ന് ഉൾവലിയരുതെന്ന് ഇമാമുമാർ വിശ്വാസികളെ ഉണർത്തി.

the-last-friday-of-ramadan-pass-it-dubai2

ഓരോ അനുഗൃഹീത അവസരങ്ങളും അവസാനിക്കുമ്പോൾ അല്ലാഹുവിനോട്  നന്ദികാണിക്കണം. റമസാനിലെ ശേഷിക്കുന്ന മണിക്കൂറുകൾ പുണ്യ പ്രവൃത്തികളുടെ നിക്ഷേപത്തിനുള്ള താണ്. സ്രഷ്ടാവിന്റെ തൃപ്തിയും അതിലൂടെ സ്വർഗവും കരഗതമാകാൻ  പ്രാർഥനയും പാരായണവും കൊണ്ട് വിശ്വാസികളുടെ വീടുകളും ഹൃദയവും പ്രഭാപൂരിതമാക്കണമെന്നും ഉദ്ബോധിപ്പിച്ചു. വ്യക്തിഗത നിർബന്ധ ദാനമായ ഫിത്ർ സക്കാത്ത് നൽകാനും ഖത്തീബുമാർ വിശ്വാസികളോട് നിർദേശിച്ചു. നവജാത ശിശുക്കളുടെ പേരിൽ പോലും നിർബന്ധമായ  ഈ ദാനം പെരുന്നാൾ നമസ്കാരത്തിനു മുമ്പ് നൽകിയിരിക്കണം. വിശ്വാസികളുടെ വ്രതശുദ്ധിയും അഗതികൾക്കുള്ള അന്നവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

the-last-friday-of-ramadan-pass-it-dubai3

പെരുന്നാൾ അവധിക്ക് മുൻപുള്ള അവസാന പ്രവൃത്തി ദിനമായതിനാൽ പ്രധാന പള്ളികളെല്ലാം  നേരത്തെ തന്നെ നിറഞ്ഞിരുന്നു. പുറത്ത് മുസല്ലയും പേപ്പറുകളും വിരിച്ചാണ് പലരും നമസ്കാരം പൂർത്തിയാക്കിയത്.

English Summary:

The Last Friday of Ramadan Pass It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com