ADVERTISEMENT

ദുബായ് ∙ പെരുന്നാൾ (ഇൗദുൽ ഫിത്ർ) പ്രമാണിച്ച് 2000 ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവോടെ യൂണിയൻ കോപ് 3 പ്രൊമോഷണൽ ക്യാംപെയിനുകൾ പ്രഖ്യാപിച്ചു, ഭക്ഷണം, ഭക്ഷ്യേതര, അവശ്യ ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയ്ക്ക് 60% വരെ കിഴിവുകൾ ഇതിലുൾപ്പെടുന്നു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുക, അവരുടെ ആവശ്യങ്ങൾ നിറവേറ്റുക, മത്സരാധിഷ്ഠിത വിലകളിൽ ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ നൽകുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ക്യാംപെയിനുകളെന്ന് അധികൃതർ പറഞ്ഞു.    

സ്മാർട്ട് ഓൺലൈൻ സ്റ്റോറിന് (ആപ്പ്) പുറമെ ദുബായിലെ എല്ലാ യൂണിയൻകോപ് ശാഖകളിലും ഓഫറുകൾ ലഭ്യമാകും. ഈ ഓഫറുകളിൽ പൊതുജനങ്ങളുടെ അവശ്യവും ഉയർന്ന ഉപഭോഗമുള്ളതുമായ എല്ലാ ഉൽപന്നങ്ങളും ഉൾക്കൊള്ളുന്നു. ഇത് മാഗസിനുകളും സോഷ്യൽ പ്ലാറ്റ്‌ഫോമുകളും പോലുള്ള വിവിധ മാർഗങ്ങളിലൂടെ പ്രചരിപ്പിക്കും. 

 പച്ചക്കറികൾ, പഴങ്ങൾ, പാലുൽപന്നങ്ങൾ, മാംസം, മധുരപലഹാരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, അരി, എണ്ണ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് ഭക്ഷ്യ-ഭക്ഷണേതര ഉൽപ്പന്നങ്ങൾക്ക് വിലക്കിഴുവുണ്ടാകും. സ്മാർട്ട് ഓൺലൈൻ സ്റ്റോർ വഴി എല്ലാ യൂണിയൻ കോപ് ഓഫറുകൾക്കും ഓർഡർ ചെയ്യാനുള്ള ഓപ്ഷനുകൾ നൽകുമെന്ന് വ്യക്തമാക്കി.

English Summary:

Union Coop Allocates 3 Promotions for 'Eid Al-Fitr'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com