'തിലാവ': ഒമാൻ നാഷനൽ മത്സരം ഇന്ന്
Mail This Article
മസ്‌കത്ത് ∙ വിശുദ്ധ ഖുർആൻ മാനവരാശിയുടെ വെളിച്ചം എന്ന പ്രമേയത്തിൽ നടന്നുവരുന്ന റമസാൻ ക്യാമ്പയിന്റെ ഭാഗമായി ഒമാൻ ഐ സി എഫ്, എസ് ജെ എം സംയുക്തമായി സംഘടിപ്പിക്കുന്ന തിലാവ ഖുർആൻ പാരായണ മത്സരം മൂന്നാം എഡിഷൻ ഇന്ന് ഓൺലൈനായി നടക്കും. ഇസ്‌ലാമിക് എജ്യുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ സിലബസിൽ ഐ സി എഫിന് കീഴിൽ പ്രവർത്തിക്കുന്ന ഒമാനിലെ 32 മദ്‌റസകളിൽ നിന്നുള്ള വിദ്യാർഥികളാണ് തിലാവയിൽ മത്സരിക്കുന്നത്.
ആറ് ജിസി രാജ്യങ്ങളിലും ഐസിഎഫ് നടത്തപ്പെടുന്ന മത്സരത്തിന്റെ ഭാഗമായാണ് ഓമനിലും മത്സരങ്ങൾ അരങ്ങേരുന്നത്. മദ്‌റസ തല സെൻട്രൽ തല മത്സരങ്ങളിൽ പങ്കെടുത്താണ് ദേശീയ മത്സരത്തിലേക്ക് യോഗ്യരാവുന്നത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും മത്സരങ്ങിൽ മാറ്റുരക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഐ സെ എഫ് എജ്യുക്കേഷൻ സമിതിയും എസ് ജെ എമ്മും വാർത്താ കുറിപ്പിൽ അറിയിച്ചു.