ADVERTISEMENT

ദുബായ്∙ സ്വർണവിലയിൽ ഇന്നലെ മാത്രം ഗ്രാമിനു 4.5 ദിർഹത്തിന്റെ വർധന വന്നതോടെ വില സർവകാല റെക്കോർഡിലേക്ക്. 24 കാരറ്റിന് 286.25 ദിർഹവും 22 കാരറ്റിന് 265 ദിർഹവുമാണ് ഇന്നലത്തെ വില. 21 കാരറ്റിന് 256.76 ദിർഹം. 18 കാരറ്റിന് 220. ഗോൾഡ് ഔൺസിന് 2350.75 ഡോളറായി. വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ കൂടുതൽ സ്വർണം ശേഖരിക്കാൻ തുടങ്ങിയത് വില കൂടാൻ കാരണമായി. ചൈന സെൻട്രൽ ബാങ്ക് മാർച്ചിൽ മാത്രം 1.6 ലക്ഷം ട്രോയി ഔൺസ് (50 ലക്ഷം ഗ്രാം) സ്വർണമാണ് വാങ്ങിയത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ കുറവു വരുത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില കയറിയത്.

English Summary:

Increased Gold Rate in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com