ADVERTISEMENT

മക്ക∙ മക്ക, മദീന ഹറം പള്ളികളിൽ റമസാൻ 29ന് രാത്രിയിൽ ഇശാ, തറാവീഹ് നമസ്കാരങ്ങളിൽ പങ്കെടുത്തത് 25 ലക്ഷത്തിലേറെ പേർ. റമസാൻ ആദ്യ ദിവസം മുതൽ നടന്ന നമസ്കാരങ്ങളിലൂടെ ഖുർആൻ പാരായണം ചെയ്ത് പൂർത്തീകരിച്ചതിന്റെ പ്രാർഥനയിൽ (ഖത്തമുൽ ഖുർആൻ) പങ്കെടുക്കാൻ ജനം ഒഴുകിയെത്തിയത് തിരക്കു കൂടാൻ കാരണമായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരും പ്രാർഥനയിൽ പങ്കെടുത്തു.  

റമസാനിലെ അവസാന പത്തിൽ ലൈലത്തുൽ ഖദ്ർ പുണ്യം പ്രതീക്ഷിച്ച് മക്ക, മദീന ഹറം പള്ളികളിൽ വിശ്വാസികളുടെ വൻതിരക്ക് അനുഭവപ്പെടുന്നത് പതിവാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉൾപ്പെടെ സ്വദേശികളും വിദേശികളും ഹറം പള്ളികളിൽ ഭജനയിരിക്കുന്നതും (ഇഅ്തികാഫ്) അവസാന പത്തിലാണ്.  ഇന്നത്തെ പെരുന്നാൾ നമസ്കാരം കഴിഞ്ഞ ശേഷം ഇവർ തിരിച്ചുപോകും. 

പെരുന്നാൾ പ്രമാണിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായതും തിരക്ക് കൂടാൻ കാരണമായി. മക്ക ഹറം പള്ളിയിലെ പ്രാർഥനയ്ക്ക് ഹറം കാര്യമേധാവി ഡോ. ഷെയ്ഖ് അബ്ദുൽറഹ്മാൻ അൽ സുദൈസും മദീന മസ്ജിദുന്നബവിയിൽ ഷെയ്ഖ് സ്വലാഹ് അൽ ബുദൈറും നേതൃത്വം നൽകി.

English Summary:

Millions Attend Completion of Quran Recitation in Makkah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com