സ്വർണത്തിന് ദുബായിലും റെക്കോർഡ് വില
Mail This Article
×
ദുബായ് ∙ സ്വർണ വില പിടി തരാതെ വീണ്ടും മുകളിലേക്ക്. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ വില റെക്കോർഡിലെത്തി. വിവിധ സെൻട്രൽ ബാങ്കുകൾ സ്വർണ ശേഖരം റെക്കോർഡിലേക്ക് ഉയർത്തിയതും പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളുമാണ് വർധനയ്ക്കു വഴി വച്ചത്. 24 കാരറ്റ് സ്വർണത്തിന് 288.75 ദിർഹമാണ് (6525.75 രൂപ) ഇന്നലത്തെ വില. ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന തുകയാണിത്. 22 കാരറ്റിന് 267.25 ദിർഹവും (6039.85 രൂപ) 21 കാരറ്റിന് 258.75 ദിർഹവും (5847.75 രൂപ) 18 കാരറ്റിന് 221.75 ദിർഹവുമാണ് (5011.55 രൂപ) വില. യുഎസ് ഫെഡറൽ റിസർവ് നിരക്കിൽ വർധന വരുത്തില്ലെന്ന പ്രഖ്യാപനവും സ്വർണത്തിന് അനുകൂലമായി. അടുത്ത 2 മാസം കൂടി സ്വർണ വിലയിൽ വർധനയുണ്ടാകുമെന്നാണ് സൂചന.
English Summary:
Gold price hits record high in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.