ADVERTISEMENT

റാസൽഖൈമ∙ റാസൽഖൈമയിലെ ‌പർവതത്തിൽ 4,500 അടി ഉയരത്തിൽ കുടുങ്ങിയ രണ്ട് ഏഷ്യക്കാരെ റാസൽഖൈമ പൊലീസിന്‍റെ എയർ വിങ് വിഭാഗം രക്ഷപ്പെടുത്തി. ഇവരിൽ ഒരാളുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ദുർഘടമായ പർവതപ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ രണ്ട് ഏഷ്യക്കാരെ കുറിച്ച് ഓപറേഷൻസ് റൂമിന് ഫോൺ കോൾ ലഭിച്ചതായി റാസൽഖൈമ പൊലീസിലെ എയർ വിങ് വിഭാഗം തലവൻ ലഫ്. കേണൽ പൈലറ്റ് അബ്ദുല്ല അലി അൽ ഷെഹി പറഞ്ഞു.

ഇരുവരും വളരെ ഉയരത്തിലായിരുന്നു കുടുങ്ങിയതെന്ന റിപ്പോർട്ട് ലഭിച്ചതോടെ ഇവരെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമായി ഒരു ഹെലികോപ്റ്റർ ഉടൻ അയച്ചു. ഊർജിതമായ തിരച്ചിൽ നടത്തിയ സംഘത്തിന് രണ്ടുപേരെയും കണ്ടെത്താൻ സാധിച്ചു.തുടർന്ന്  വൈദ്യസഹായം നൽകുന്നതായി ഇവരെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ‌പർവതപ്രദേശങ്ങളിൽ ട്രെക്കിങ് നടത്തുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. അതേസമയം മലനിരകളിൽ കുടുങ്ങിയ ഏഷ്യക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

English Summary:

Ras Al Khaimah police rescued two people who were trapped at a height of 4,500 feet on the mountain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com