ADVERTISEMENT

ദുബായ് ∙ തൊഴിലാളികളുടെ വിദേശ വിനോദയാത്ര, ബുർജ് ഖലീഫ സന്ദർശനം, റോൾസ് റോയ്സ് ആ‍ഡംബര കാറിൽ സഞ്ചാരം, പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം തുടങ്ങിയവ യാഥാർഥ്യമാക്കി ഏവരെയും ഞെട്ടിപ്പിച്ച ഷാർജയിലെ മലയാളി ദമ്പതികളായ കമ്പനി ഉടമകൾ, ഇപ്പോൾ തങ്ങളുടെ ജോലിക്കാർക്ക് അത്യാധുനിക സൗകര്യങ്ങളുള്ള താമസ സ്ഥലം ഒരുക്കിയിരിക്കുന്നു. ഒഴിവുവേളകളുടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത്.

യുഎഇ തൊഴിൽമന്ത്രാലയ പ്രതിനിധി ആദിൽ അഹമദ് അഹമദ്, നിഷാദ് ഹുസൈൻ, ഹസീന ഹുസൈൻ എന്നിവർ. Credit: Special Arrangement
യുഎഇ തൊഴിൽമന്ത്രാലയ പ്രതിനിധി ആദിൽ അഹമദ് അഹമദ്, നിഷാദ് ഹുസൈൻ, ഹസീന നിഷാദ് എന്നിവർ. Credit: Special Arrangement

∙ തൊഴിലാളികൾക്ക് പെരുന്നാൾ ഉപഹാരം
വേൾഡ് സ്റ്റാർ ഹോൾഡിങ് ഉടമകളായ നിഷാദ് ഹുസൈൻ, ഭാര്യ ഹസീനാ നിഷാദ് എന്നിവരാണ്  തൊഴിലാളികൾക്കായി കെട്ടിലും മട്ടിലും തീർത്തും വ്യത്യസ്തമായ ലേബർ ക്യാംപ് ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്കി(ഡിഐപി)ൽ ഒരുക്കിയത്. 56,000 ചതുരശ്ര അടി വീസ്തീർണത്തിലുള്ള ബഹുനില കെട്ടിടത്തിൽ ഒരേസമയം ആയിരത്തിലേറെ പേർക്ക് താമസിക്കാൻ സാധിക്കും. യുഎഇയിൽ തന്നെ വളരെ അപൂർവമായ തരത്തിലുള്ള ക്യാംപിൽ പുറത്തുനിന്നു നോക്കുന്നവർക്ക്  സങ്കൽപ്പിക്കാൻ സാധിക്കാത്ത സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിലായിരുന്നു തൊഴിലാളികൾ ഇവിടേക്ക് താമസം മാറിയത്. തൊഴിൽ മന്ത്രാലയ പ്രതിനിധി ആദിൽ അഹമദ് അഹമദ്, നിഷാദ്, ഹസീന എന്നിവർ എല്ലാവർക്കും പെരുന്നാൾ സമ്മാനവും നൽകി.

കോമൺ അടുക്കള. Credit: Special Arrangement
കോമൺ അടുക്കള. Credit: Special Arrangement

∙ ലൈബ്രറി മുതൽ സൈബർ ഏരിയ വരെ
ലൈബ്രറി, സൈബർ ഏരിയ എന്നിവ ഉൾപ്പെടെ തൊഴിലാളികളുടെ വിനോദത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി നിരവധി സൗകര്യങ്ങൾ പുതിയ ലേബർ ക്യാംപിൽ ഒരുക്കിയിട്ടുണ്ട്. വായനാമുറി, മിനി തിയറ്റർ, കംപ്യൂട്ടർ ഉപയോഗിക്കാനുള്ള സൗകര്യം, ഫോൺ വിളിക്കാനുള്ള പ്രത്യേക സിറ്റിങ് ഏരിയ, കായിക വിനോദങ്ങൾക്കുള്ള സൗകര്യം, തുറസ്സായ ജിംനേഷ്യം എന്നിവയും ലഭ്യമാണ്. സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ സൈബർ ഏരിയയിൽ സംഘടിപ്പിക്കും. വിശാലമായ വെളിച്ചവുമുള്ള ഹാളിൽ സ്ഥിതി ചെയ്യുന്ന കോമൺ അടുക്കള വളരെ വൃത്തിയുള്ളതാണ്. ഒഴിവുസമയം എന്തു ചെയ്യണമെന്ന് അറിയാത്ത തൊഴിലാളികൾക്ക് ഈ സൗകര്യങ്ങൾ അറിവ് നേടാനും വിനോദങ്ങൾക്കും സഹായിക്കുമെന്ന് നിഷാദ് ഹുസൈൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ലേബർ ക്യാംപിലെ ജിംനേഷ്യം. Credit: Special Arrangement
ലേബർ ക്യാംപിലെ ജിംനേഷ്യം. Credit: Special Arrangement

യുഎഇ വൈസ് പ്രസി‍ഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ഉൾപ്പെടെ ഒട്ടേറെ പ്രചോദനാത്മകമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളും  നോവലുകൾ, കഥകൾ, കവിതകൾ, ആത്മകഥകൾ, ചരിത്രപുസ്തകം എന്നിവയും ഇവിടുത്തെ ലൈബ്രറിയിലുണ്ട്. കൂടാതെ, തൊഴിലാളികള്‍ക്ക് വ്യായാമം ചെയ്യാനും കായിക വിനോദങ്ങളിലേ‍ര്‍പ്പെടാനും സൗകര്യങ്ങളൊരുക്കി. ബാഡ്മിന്‍റൺ, ടേബിൾ ടെന്നിസ്, സ്നൂക്കർ എന്നിവയ്ക്കെല്ലാം സൗകര്യങ്ങളുണ്ട്.

യുഎഇ തൊഴിൽമന്ത്രാലയ പ്രതിനിധി ആദിൽ അഹമദ് അഹമദ്, നിഷാദ് ഹുസൈൻ, ഹസീന ഹുസൈൻ എന്നിവർ തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനം നൽകുന്നു. Credit: Special Arrangement
യുഎഇ തൊഴിൽമന്ത്രാലയ പ്രതിനിധി ആദിൽ അഹമദ് അഹമദ്, നിഷാദ് ഹുസൈൻ, ഹസീന ഹുസൈൻ എന്നിവർ തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനം നൽകുന്നു. Credit: Special Arrangement
hi-tech-labour-camp-by-malayali-business-couple-in-uae7
സിറ്റിങ് ഏരിയ. Credit: Special Arrangement

‘‘ഞാൻ ജോലി നൽകിയത് കൊണ്ടാണല്ലോ തൊഴിലാളികളുടെ കുടുംബം ജീവിച്ചുപോകുന്നത് എന്ന് ചിന്തിക്കാതെ, അവർ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത് കൊണ്ടാണ് നമ്മൾ ഈ നിലയിൽ എത്തിയത് എന്ന് ഓർക്കേണ്ടതാണ്"  ഹസീനാ നിഷാദ് പറഞ്ഞു. തൊഴിലാളികളെ ഏറ്റവും ആദരിക്കുകയും അവരെ തങ്ങളോടൊപ്പം ചേർത്തുപിടിക്കുകയും ചെയ്യുന്ന യുഎഇ ഭരണാധികാരികളുടെ നയത്തെയാണ് ഈ ലേബർ ക്യാംപിലൂടെ നടപ്പിലാക്കിയതെന്നും ഹസീനാ കൂട്ടിച്ചേർത്തു

hi-tech-labour-camp-by-malayali-business-couple-in-uae10
Photo Credit: Special Arrangement
hi-tech-labour-camp-by-malayali-business-couple-in-uae9
Photo Credit: Special Arrangement
hi-tech-labour-camp-by-malayali-business-couple-in-uae8
Photo Credit: Special Arrangement
hi-tech-labour-camp-by-malayali-business-couple-in-uae11
Photo Credit: Special Arrangement
hi-tech-labour-camp-by-malayali-business-couple-in-uae5
Photo Credit: Special Arrangement
hi-tech-labour-camp-by-malayali-business-couple-in-uae10
hi-tech-labour-camp-by-malayali-business-couple-in-uae9
hi-tech-labour-camp-by-malayali-business-couple-in-uae8
hi-tech-labour-camp-by-malayali-business-couple-in-uae11
hi-tech-labour-camp-by-malayali-business-couple-in-uae5
English Summary:

Hi-Tech Labour Camp by Malayali Business Couple in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com