34 കോടി രൂപ ദയാധനം യാഥാർഥ്യമായതിൽ പ്രവാസ ലോകത്തും സന്തോഷം
Mail This Article
ദുബായ്∙ സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് ദയാധനം ലഭിച്ചതിന്‍റെ സന്തോഷം പ്രവാസ ലോകത്തും . 34 കോടി രൂപ യാഥാർഥ്യമായപ്പോൾ ഗൾഫിലെ വിവിധ രാജ്യങ്ങളിൽ മലയാളികൾ ഒത്തുചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. ഇത് കേരളത്തിന്‍റെ ഐക്യത്തിന്‍റെയും ഒത്തൊരുമയുടെയും നേട്ടമാണെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും അഭിപ്രായപ്പെട്ടു.
ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയുടെ നേതൃത്വത്തിൽ ദുബായിൽ നടന്ന ചടങ്ങിൽ പെരുന്നാൾ, വിഷു ആഘോഷങ്ങൾക്കായി നാട്ടിൽ നിന്നെത്തിയ കലാകാരന്മാരും ചലച്ചിത്ര സംഗീത പ്രവർത്തകരും പങ്കെടുത്തു. നജീബ്( ആട് ജീവിതം), നടൻ വിനോദ് കോവൂർ, സംവിധായകൻ സക്കറിയ,മാപ്പിളപ്പാട്ടു ഗവേഷകൻ ഫൈസൽ എളേറ്റിൽ, ഗായകരായ കണ്ണൂർ ഷരീഫ്, രഹന, സിന്ധു പ്രേംകുമാർ , ഫാസില ഭാനു , സജിലാ സലിം , ആബിദ് കണ്ണൂർ, ആദിൽ അത്തു, എം.എ. ഗഫൂർ. വേടൻ, മഹേഷ് കുഞ്ഞുമോൻ, ഷമീർ ഷെർവാണി, ജ്യോതി വെള്ളല്ലൂർ , നരിക്കോളി ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
യു എ ഇ ടീം ടോളറൻസിന്‍റെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനം നടന്നു. ദുബായിലെ ചെമ്മണ്ണൂർ ഇന്‍റർനാഷനൽ ജ്വല്ലേഴ്സിലെ ജീവനക്കാരും ഉപയോക്താക്കളും പങ്കെടുത്തു. ടീം ടോളറൻസ് ചെയർമാൻ സി. സാദിഖ് അലി, ജമാൽ മനയത്ത് ,ഷാഫി ,കെ. കെ. അനന്തൻ കുളച്ചേരി , അനന്ദൻ കുളച്ചേരി , ജ്വല്ലറി മാനേജർ ബയാത്ത് വർഗീസ്, പി എ ഷാക്കിർ , ഉമേഷ് വള്ളൂർ എന്നിവർ നേതൃത്വം നൽകി