മഴ: യുഎയില്‍ നിന്ന് കൊച്ചിയിലേക്കും തിരികെയും റദ്ദാക്കിയ വിമാന സർവീസുകൾ അറിയാം
Mail This Article
കൊച്ചി/ദുബായ്∙ യുഎഇയിൽ പെയ്യുന്ന കനത്ത മഴ കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കുന്നു. തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനു വഴിയൊരുക്കി. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. എയർലൈനുകളുടെ വെബ്സൈറ്റിലും പുതിയ വിവരങ്ങൾ ലഭിക്കും.
കനത്ത മഴയും കാറ്റും മൂലം യുഎയില്‍ നിന്ന് കൊച്ചിയിലേക്കും തിരികെയും റദ്ദാക്കിയ വിമാനങ്ങൾ
റദ്ദാക്കിയ കൊച്ചിയിലേക്കുള്ള സർവീസുകൾ
∙ ബുധനാഴ്ച പുലർച്ചെ 2.15ന് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന ഫ്ലൈദുബായ്
∙ 2.45ന് ദോഹയിൽ നിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ
∙ 3 മണിക്ക് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന എമിറേറ്റ്സ്
∙ 3.15ന് ഷാർജയിൽ നിന്ന് വരേണ്ടിയിരുന്ന എയർ അറേബ്യ
∙ വൈകിട്ട് 5ന് ദുബായിൽ നിന്ന് എത്തേണ്ടിയിരുന്ന ഇൻഡിഗോ
കൊച്ചിയിൽ നിന്ന് യുഎയിലേക്ക് പുറപ്പെടേണ്ടിയിരുന്ന റദ്ദാക്കിയ സർവീസുകൾ
∙ ബുധനാഴ്ച പുലർച്ചെ 12.05ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്
∙ 3.15ന് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈദുബായിയുടെ ദുബായ്
∙ 3.55ന് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ
∙ 4.05ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദോഹ
∙ 4.30ന് പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സിന്റെ ദുബായ്
∙ ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്
∙ വൈകിട്ട് 6.25ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദുബായ്