ADVERTISEMENT

ദുബായ് ∙ ലുലുവിന്റെ സൂപ്പർമാർക്കറ്റ്–ഹൈപ്പർമാർക്കറ്റ് സ്റ്റോറുകള്‍ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സാധന ശേഖരത്തിന്, പ്രത്യേകിച്ച് ഭക്ഷ്യ ഉൽപന്നങ്ങൾ ആവശ്യത്തിന് ഉണ്ടെന്നും ലുലു സ്ഥിരീകരിച്ചു.  ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തെ തുടർന്ന്  ഷാർജയിലടക്കം ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടെന്ന റിപ്പോർട്ടുണ്ടായിരുന്നു.

എല്ലാ സ്റ്റോറുകളിലും ആവശ്യത്തിന് സ്റ്റോക്കുകൾ ഉണ്ട്. ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യംപോലെ സാധനങ്ങൾ വാങ്ങിക്കാമെന്ന് ഉറപ്പാക്കാൻ കൂടുതൽ  നടപടികൾ സ്വീകരിക്കുകയും കൂടുതൽ ജീവനക്കാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.  നിലവിലെ സാഹചര്യത്തിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു. വെല്ലുവിളികൾ ഉണ്ടെങ്കിൽ അതിജീവിക്കാൻ എല്ലാ വിതരണക്കാരുമായും വെണ്ടർമാരുമായും ചേർന്ന് പ്രവർത്തിക്കും. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയെ തുടർന്നുള്ള സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. സമ്മർദ്ദമോ പരിഭ്രാന്തിയോ ആവശ്യമില്ല.  സിഎസ്ആർ സംരംഭങ്ങളുടെ ഭാഗമായി എമിറേറ്റുകളിലുടനീളം പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തുകൊണ്ട് ആളുകൾക്ക് പിന്തുണ നൽകുന്നുവെന്നും നന്ദകുമാർ പറഞ്ഞു.

English Summary:

Lulu Group says there is enough stock in hypermarkets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com