ADVERTISEMENT

അബുദാബി/കൽബ ∙ പ്രളയത്തിൽ അകപ്പെട്ട നൂറുകണക്കിനു പേരെ രക്ഷപ്പെടുത്തി മാതൃകയായി വകടര സ്വദേശി സഫാദ്. കൽബയിലെ എമിറേറ്റ്സ് ട്രാൻസ്പോർട്ട് ബസ് ഡ്രൈവറാണ് സഫദ്. കൽബയിലെ സിദ്രയിലാണ് സഫദും ഭാര്യയും കൈക്കുഞ്ഞ് ഉൾപ്പെടെ 3 മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് പ്രളയത്തിലേക്കാണ് സഫാദ് എത്തിയത്. 

മലമുകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് പ്രദേശത്തെ 3 തടാകങ്ങളും (വാദികൾ) നിറഞ്ഞുകവിഞ്ഞതോടെ നിമിഷനേരംകൊണ്ട് കൽബ വെള്ളക്കെട്ടിലായി. എങ്ങും നിലവിളി ഉയർന്നു. കാറുകൾ വെള്ളത്തിൽ മുങ്ങി. ബസിൽ മാത്രമേ ജനങ്ങളെ രക്ഷിക്കാൻ സാധിക്കൂ എന്നു മനസ്സിലാക്കിയ സഫാദ് വിവരം അധികൃതരെ ധരിപ്പിച്ച് ഡ്യൂട്ടിക്കു തിരിച്ചുകയറി. ബസിൽ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. സ്വദേശികളെ ഫുജൈറ ഹോട്ടലിലേക്കും മറ്റുള്ളവരെ 3 സ്കൂളുകളിലേക്കും മാറ്റി പാർപ്പിച്ചു. 

uae-rain-safad-rescued-hundreds-of-people
കൽബയിലെ വില്ലകൾ വെള്ളത്തിൽ മുങ്ങിയപ്പോൾ.

എല്ലാം കഴിഞ്ഞ് ബുധനാഴ്ച രാത്രി തിരിച്ചെത്തിയ സഫാദ് വീട്ടിലെ അവസ്ഥ കണ്ട് ഞെട്ടി. അരയ്ക്കൊപ്പം വെള്ളത്തിൽ ഒരു ദിവസം മുഴുവൻ കഴിയുകയായിരുന്നു ഭാര്യയും മക്കളും. ഒടുവിൽ സ്വന്തം കുടുംബത്തെ ബസിൽ  കൊണ്ടുപോകുന്നതിനിടെ റൗണ്ട് എബൗട്ടിൽ കേടായി. തുടർന്ന് മറ്റൊരു ബസ് വരുത്തി അതിലായിരുന്നു പിന്നീടുള്ള യാത്ര. നിലവിൽ കുടുംബസമേതം അബുദാബിയിൽ ബന്ധുക്കളോടൊപ്പം കഴിയുകയാണ് സഫദ്. ഭൂരിഭാഗം വീടുകളും പകുതിയിലേറെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. വെള്ളം ഒഴിയാൻ രണ്ട് ആഴ്ചയെങ്കിലും എടുക്കുമെന്നാണ് സഫാദ് പറയുന്നത്.

English Summary:

UAE Rain : Safad rescued hundreds of people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com