സൗദിയിൽ ആറു വര്‍ഷത്തിനിടെ പ്രദര്‍ശനാനുമതി നൽകിയത് 1,971 സിനിമകള്‍ക്ക്
Mail This Article
×
ജിദ്ദ ∙ സൗദിയില്‍ ആദ്യ സിനിമ തിയറ്റര്‍ തുറന്ന് ആറു വര്‍ഷം പിന്നിടുന്നു. ഇതിലൂടെ 6.1 കോടിയിലേറെ സിനിമ ടിക്കറ്റുകള്‍ വില്‍പന നടത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റഗുലേഷന്‍ അറിയിച്ചു. 2018 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലത്താണ് 6.1 കോടിയിലേറെ സിനിമ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്.
മാര്‍ച്ച് അവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയിലെ 22 നഗരങ്ങളിലായി 66 മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളുണ്ട്. ഇവയില്‍ ആകെ 618 സ്‌ക്രീനുകളും 63,373 സീറ്റുകളുമുണ്ട്. സൗദിയില്‍ ആറു സിനിമ തിയറ്റര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ആറു വര്‍ഷത്തിനിടെ 1,971 സിനിമകള്‍ക്കാണ് സൗദിയില്‍ പ്രദര്‍ശനാനുമതി നല്‍കിയത്. ഇതില്‍ 45 എണ്ണം സൗദി സിനിമകളാണെന്നും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റഗുലേഷന്‍ പറഞ്ഞു.
English Summary:
1,971 Films were Allowed to be Screened in Saudi Arabia in Six Years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.