ADVERTISEMENT

ജിദ്ദ∙ നിയമലംഘനങ്ങൾ നടത്തുന്ന ട്രക്കുകളും ബസുകളും കണ്ടെത്തുന്നതിന് ഓ​ട്ടോ​മാ​റ്റി​ക് മോ​ണി​റ്റ​റി​ങ് നാളെ മുതൽ സൗദിയിൽ നടപ്പാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ഈ പുതിയ സംവിധാനം ഉപയോഗിച്ച് ഓപ്പറേറ്റിങ് കാർഡ് ഇല്ലാതെയോ കാലാവധി കഴിഞ്ഞ ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ചോ ട്രക്ക്, ബസ് തുടങ്ങിയവ ഓടിക്കുന്നതും കണ്ടെത്താൻ സാധിക്കും. നിശ്ചിത പ്രവർത്തനകാല കഴിഞ്ഞ ബസ് ഓടിച്ചാലും ഇനി പിടിവീഴും . ചരക്ക് ഗതാഗതം, ട്രക്കുകൾ, രാജ്യാന്തര ട്രാൻസ്‌പോർട്ട് ബസുകൾ വാടകയ്ക്ക് നൽകൽ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും ഈ സംവിധാനത്തിന്‍റെ പരിധിയിൽ വരും.

പൊതുഗതാഗത അതോറിറ്റി ആരംഭിച്ച റോഡ് ഗതാഗത നിരീക്ഷണ സംവിധാനത്തിന്‍റെ മൂന്നാം ഘട്ടമാണിത്. ആദ്യ ഘട്ടം 2022 മാർച്ച് 13 ന് ടാക്സികളിലും രണ്ടാം ഘട്ടം 2023 ഫെബ്രുവരി 1 ന് സ്കൂൾ ബസുകളിലും നടപ്പാക്കിയിരുന്നു.

English Summary:

Saudi Arabia Introduces Automatic Monitoring System to Prevent Violations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com