മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത
Mail This Article
×
മക്ക ∙ വരും ദിവസങ്ങളിൽ മക്ക മേഖലയിലും മദീനയിലും ഉയർന്ന തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയ വിവരപ്രകാരം, ഈ പ്രദേശങ്ങളിൽ 50 മുതൽ 60 മില്ലിമീറ്റർ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ, അൽ-ബഹ, തബൂക്ക്, അസീർ, ജിസാൻ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. മെയ് ആദ്യവാരത്തിൽ റിയാദിന്‍റെ വടക്ക് ഭാഗത്തും കിഴക്കൻ പ്രവിശ്യയുടെ കിഴക്ക് ഭാഗത്തും മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ, ദേശീയ കാലാവസ്ഥാ കേന്ദ്രം ജനങ്ങളോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു.
English Summary:
Chance of Rain in Jeddah
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.