ദുബായ് മെട്രോ യാത്രക്കാർക്ക് അറിയിപ്പുമായി ആർടിഎ: താൽക്കാലിക നിയന്ത്രണങ്ങൾ
Mail This Article
ദുബായ് ∙ കഴിഞ്ഞ ആഴ്ചയിലെ അപ്രതീക്ഷിത മഴയെ തുടർന്ന് ദുബായ് മെട്രോ സർവീസുകളിൽ വ്യാപകമായ തടസ്സങ്ങൾ നേരിട്ടിരുന്നു. ഇതേ തുടർന്ന്, തിരക്കേറിയ സമയങ്ങളിൽ മെട്രോ ഉപയോഗം താൽക്കാലികമായി പരിമിതപ്പെടുത്താൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പൊതുജനങ്ങളോട് അഭ്യർഥിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം മെട്രോ സ്റ്റേഷനുകളെയും ട്രാക്കുകളെയും ബാധിച്ചിട്ടുണ്ട്. ഗ്രീൻ, റെഡ് ലൈനുകളിലെ നിരവധി സ്റ്റേഷനുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. നിലവിൽ ശുചീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ തിരക്ക് കൂടുതലുള്ള സമയങ്ങളിൽ മെട്രോ ഉപയോഗം കുറയ്ക്കണമെന്നാണ് അധികൃതരുടെ അഭ്യർഥന.
യാത്രക്കാർക്ക് നൽകുന്ന നിർദ്ദേശങ്ങൾ:
∙തിരക്കേറിയ സമയങ്ങളിൽ മെട്രോ ഉപയോഗം ഒഴിവാക്കുക.
∙യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക.
∙പ്രവർത്തനക്ഷമമായ മറ്റ് സ്റ്റേഷനുകളും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തുക.
∙ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ആർടിഎയുടെ മൊബൈൽ ആപ്പ് പരിശോധിക്കുക
∙മെട്രോ സർവീസുകളെക്കുറിച്ച് അറിയാം
ഗ്രീൻ ലൈനിലെ 20 സ്റ്റേഷനുകൾ ഇപ്പോൾ ബായ്ക്കപ്പ് ചെയ്ത് പ്രവർത്തിക്കുന്നതായി ആർടിഎ അറിയിച്ചു. 35 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന വലിയ റെഡ് ലൈനിൽ കുറഞ്ഞ സമയത്തേക്ക് മാത്രമേ സർവീസ് നടക്കുന്നുള്ളൂ. റെഡ് ലൈനിൽ കുറഞ്ഞ സമയക്രമത്തിൽ മാത്രമേ സർവീസ് നടക്കുന്നുള്ളൂ. ചില സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നതുമില്ല. ദുബായ് മെട്രോ സെന്‍റർപോയിന്‍റിൽ നിന്ന് എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനുകളിലേക്കുള്ള സർവീസ് മാത്രം പതിവ് പോലെ നടക്കും. പക്ഷേ, ഓൺപാസീവ്, ഇക്വിറ്റി, മഷ്രെഖ്, എനർജി സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുകയില്ല. സെന്‍റർപോയിന്‍റിൽ നിന്ന് കയറുന്നവർ ബിസിനസ് ബേ, അൽ ഖൈൽ സ്റ്റേഷനുകളിൽ ട്രെയിൻ മാറേണ്ടി വരും. ഇല്ലെങ്കിൽ പകരം ഏർപ്പെടുത്തിയിരിക്കുന്ന ബസ് സർവീസുകൾ ഉപയോഗിക്കേണ്ടി വരും.
∙ നന്ദി പറഞ്ഞ് ഷെയ്ഖ് ഹംദാൻ
മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളെയും എമിറേറ്റിന്‍റെ ഐക്യത്തിനും പ്രതിസന്ധി നേരിടാനുള്ള കഴിവിനും ശക്തിയെയും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രശംസിച്ചു. ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കവേയാണ് ഷെയ്ഖ് ഹംദാൻ ഈ പ്രസ്താവന നടത്തിയത്. സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ഉൾപ്പെടെയുള്ള സർക്കാർ, എമർജൻസി റെസ്‌പോൺസ് ടീമുകളുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പൊതുജനങ്ങളുടെ ഐക്യദാർഢ്യത്തിനും അവരുടെ സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സമഗ്രമായ കർമപദ്ധതി വികസിപ്പിക്കാൻ സർക്കാർ വകുപ്പുകൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.25,000-ത്തിലേറെ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഏകദേശം 5,000 സുരക്ഷാ പട്രോളിങ്, എമർജൻസി വാഹനങ്ങൾ, ടാങ്കറുകൾ, ബസുകൾ, വാട്ടർ പമ്പ് ഓപറേറ്റർമാർ എന്നിവയും ഉപയോഗിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സമഗ്രമായ കർമപദ്ധതി വികസിപ്പിക്കാൻ യോഗത്തിൽ ഷെയ്ഖ് ഹംദാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. ഏകദേശം 5,000 സുരക്ഷാ പട്രോളിങ്, എമർജൻസി വാഹനങ്ങൾ, ടാങ്കറുകൾ, ബസുകൾ, വാട്ടർ പമ്പ് ഓപറേറ്റർമാർ എന്നിവയ്ക്ക് പുറമേ 25,000-ത്തിലേറെ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.