ബഹ്‌റൈൻ കേരളീയ സമാജം ജിസിസി ബാലകലോത്സവം ഫിനാലെ മേയ് 1ന്
Mail This Article
×
മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ബികെഎസ് ജിസിസി ബാലകലോത്സവം 2024 ന്റെ ഫിനാലെ മേയ് 1ന് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്പീക്കർ എ. എൻ. ഷംസീർ മുഖ്യാതിഥിയായിരിക്കും. എംഎൽഎ പ്രമോദ് നാരായണൻ, ജയദീപ് ഭരത്ജി എന്നിവരും സംബന്ധിക്കും. കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടക്കും.
കലോത്സവം കൺവീനർ നൗഷാദ് ചേരിയിലിന്റെ നേതൃത്വത്തിൽ നൂറിലധികം പേരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ബി കെ എസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരയ്‌ക്കൽ, കലോത്സവം കൺവീനർ നൗഷാദ്, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
English Summary:
Bahrain Keraleeya Samajam GCC Balakalotsavam Finale: May 1st at BKS Diamond Jubilee Hall
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.