ADVERTISEMENT

റിയാദ് ∙ ചൊവ്വാഴ്ച വരെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ തുടരും. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ  ഡിഫൻസ് വിഭാഗമാണ് പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റിയാദ്, മക്ക, ജിസാൻ,നജ്റാൻ,അസീർ ,അൽബാഹ,ഖസിം, സൗദിയുടെ വടക്ക് അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താഴ‌്‌വരകൾ, വെള്ളപ്പൊക്കത്തിനോ, വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനോ സാധ്യതയുള്ളയിടങ്ങള്‍ എന്നിവിടങ്ങളിൽ നിന്നും മാറി നിൽക്കണം. ഇത്തരം ഇടങ്ങളിലെ വെളളക്കെട്ടുകളിലും മറ്റും നീന്താൻ ഇറങ്ങരുത്. മഴയത്ത് ജാഗ്രത പാലിക്കണമെന്നും, സുരക്ഷിതമായ ഇടങ്ങളിൽ കഴിയേണ്ടതിന്റെ പ്രാധാന്യവും സിവിൽ ഡിഫൻസ് വ്യക്തമാക്കി.

English Summary:

Rain with thunder in most parts of Saudi until Tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com