ഗതാഗതലംഘനം: ഒമാനികളുടെ പിഴ ഒഴിവാക്കി യുഎഇ
Mail This Article
×
അബുദാബി ∙ യുഎഇ സന്ദർശനത്തിനിടെ 2018 മുതൽ 2023 വരെ ഒമാനി പൗരന്മാർക്ക് മേൽ ചുമത്തിയ എല്ലാ ഗതാഗത നിയമ ലംഘനങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചു. ഇൗ മാസം 22ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യുഎഇ സന്ദർശിച്ചതിനെ തുടർന്നാണ് യുഎഇയുടെ നടപടി.
സന്ദർശന വേളയിൽ സുൽത്താൻ ഹൈതം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യുഎഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ളതും ചരിത്രപരവുമായ ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും രാജ്യാന്തര വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.
English Summary:
UAE to waive traffic violations imposed on Omani nationals from 2018 to 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.