ഹജ്: അനധികൃത സേവനം നടത്തുന്ന കമ്പനികളെക്കുറിച്ച് മുന്നറിയിപ്പ്
Mail This Article
×
ജിദ്ദ ∙ സമൂഹമാധ്യമങ്ങളിൽ അനധികൃതമായ ഹജ് സേവനങ്ങൾ സംബന്ധിച്ച പരസ്യങ്ങൾ നൽകുന്ന കമ്പനികളെക്കുറിച്ച് തീർഥാടകർക്ക് മുന്നറിയിപ്പ് നൽകി ഹജ്, ഉംറ മന്ത്രാലയം. തീർഥാടകർക്ക് സാധുതയുള്ള ഹജ് വീസ ആവശ്യമാണെന്നും, സൗദി അധികാരികൾ വഴിയോ അംഗീകൃത ഔദ്യോഗിക ചാനലുകൾ വഴിയോ മാത്രമേ ഇവ ലഭ്യമാകൂ എന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഹജ് സേവന പരസ്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കൃത്യമായ വിവരങ്ങൾക്ക് സന്ദർശകർ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകളും പരിശോധിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
English Summary:
Hajj: Warning About Companies Operating Illegal Services
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.