യുവകലാസാഹിതി നനീഷ് സ്മാരക ചെറുകഥാ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു
Mail This Article
×
ദുബായ് ∙ യുവകലാസാഹിതി സംഘടിപ്പിച്ച രണ്ടാമത് നനീഷ് സ്മാരക ചെറുകഥാ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു. എം.വി. ജനാർദ്ദനൻ രചിച്ച പൂരാൽ എന്ന കഥയ്ക്കാണ് ഒന്നാം സമ്മാനം. സോമൻ ചെമ്പ്രേത്ത് (ജൂലൂസ്), സബ്‌ന നിച്ചു (പാതാളത്തവള) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഒന്നും രണ്ടും മൂന്നും സമ്മാനത്തിന് അർഹരായവർക്കു യഥാക്രമം 25000, 10,000, 5,000 രൂപയും, ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂണിൽ ദുബായിൽ നടക്കുന്ന യുവകലാസന്ധ്യയിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
English Summary:
Nanish Memorial Short Story Competition Result Announced
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.