ഹജ്ജിനെത്തുന്നവർക്ക് സേവനത്തിനായി സമസ്ത ഇസ്‌ലാമിക് സെന്റർ
Mail This Article
മക്ക ∙ സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റിയുടെ കീഴിൽ മക്ക സെൻട്രൽ കമ്മിറ്റി ഹജ്ജിനെത്തുന്നവർക്ക് സേവനം നൽകുന്നതിനുള്ള സന്നദ്ധ സേവന സംഘമായ 'വിഖായ' തയാറെടുപ്പുകൾ ആരംഭിച്ചു. സിദ്ദീഖ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു. ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി.
നാഷനൽ സെക്രട്ടറി ഫരീദ് ഐക്കരപ്പടി, നാഷനൽ വിഖായ ചെയർമാൻ സയ്യിദ് മാനു തങ്ങൾ അരീക്കോട്, നാഷനൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പാലം, മുനീർ ഫൈസി തുടങ്ങിയവർ സംസാരിച്ചു.ഈ വർഷത്തെ ഹജ് സേവനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ റജിസ്ട്രേഷൻ പൂർത്തീകരിച്ച നൂറിലധികം അംഗങ്ങൾ പരിപാടിയിൽ സംബന്ധിച്ചു. വിഖായ സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ സിറാജുദ്ദീൻ ഖാസിമി പ്രഖ്യാപിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര സ്വാഗതവും ട്രഷറർ ഇസ്സുദ്ദീൻ ആലുങ്ങൽ നന്ദിയും പറഞ്ഞു.