യുഎഇയിൽ 2.8 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു
Mail This Article
×
ഖോർഫക്കാൻ ∙ യുഎഇയിൽ ഇന്ന് (ശനി) പുലർച്ചെ 2.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി) അറിയിച്ചു. ചിലയിടങ്ങളിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ അപകടമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട് ചെയ്തിട്ടില്ല.
പ്രാദേശിക സമയം പുലർച്ചെ 3.03ന് ഖോർഫക്കൻ തീരത്ത് അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. യുഎഇയിൽ ഭൂകമ്പങ്ങൾ അപൂർവമാണ്. എങ്കിലും സമാനമായ ഭൂചലനം (2.8 തീവ്രത) ഈ വർഷം ജനുവരിയിൽ അനുഭവപ്പെട്ടിരുന്നു.
English Summary:
UAE Records Mild Earthquake; Residents Feel Tremors
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.