ADVERTISEMENT

ജിദ്ദ∙ സൗദി അറേബ്യയിലെ സർക്കാർ ജീവനക്കാർക്ക് ദേശീയ വസ്ത്രമായ "തോബ്" നിർബന്ധമാക്കാൻ സൽമാൻ രാജാവ്  നിർദ്ദേശം നൽകി. ഈ നിർദ്ദേശം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ രാജാവിന് സമർപ്പിച്ചതാണ്. പുതിയ തീരുമാനപ്രകാരം, സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക ജോലി സമയത്ത് എല്ലാ ജീവനക്കാരും തോബും ശിരോവസ്ത്രവും ധരിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, എന്‍ജിനീയര്‍മാർ തുടങ്ങിയ പ്രത്യേക പ്രഫഷനൽ യൂണിഫോം ധരിക്കേണ്ട ജോലികളുള്ളവരെ ഇതിൽ  നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് അവരുടെ ജോലിക്ക് അനുയോജ്യമായ വസ്ത്രം ധരിക്കാൻ അനുവാദമുണ്ട്.

English Summary:

National Dress is Mandatory for Government Employees in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com