ADVERTISEMENT

റിയാദ് ∙ സൗദിയിൽ 200 കോടി റിയാലിന്‍റെ (ഏകദേശം 1700 കോടി രൂപ) കള്ളപ്പണം വെളുപ്പിച്ചതിന് നാല് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ ഒരു പ്രവാസിയും ഉൾപ്പെടുന്നതായിട്ടാണ് റിപ്പോർട്ട്. ബിനാമി പേരിലുള്ള സ്ഥാപനം സ്ഥാപിച്ച് അത് ഭർത്താവിന് കൈമാറിയ സ്വദേശി വനിത, ഭർത്താവ്, പ്രവാസി എന്നിവരും കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച മറ്റൊരു സൗദി പൗരനും അറസ്റ്റിലായവരിൽ ഉൾപ്പെടും.

200 മില്യൻ റിയാലിൽ കൂടുതൽ തുകയുടെ ഇടപാടുകളാണ് ഈ അക്കൗണ്ടിലൂടെ നടന്നത്. ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ വൻ ക്രമക്കേടുകൾ നടന്നതായും കണ്ടെത്തി. കയറ്റുമതി ചെയ്യാതെ സാധനങ്ങളുടെയും ഡെലിവെറി രേഖകൾ അടക്കമുള്ള അനുബന്ധ രസീതുകളും വ്യാജമായി നിർമിച്ചായിരുന്നു ഇടപാടുകൾ നടത്തിയത്. ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന കുറ്റകമാണ് നടത്തിയതെന്നും ഇതിനെതിരെ കർശന ശിക്ഷാ നടപടികളുണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

English Summary:

Money Laundering of 200 Million Riyals; Four People, Including an Expatriate, were Arrested in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com