സൗദിയിൽ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
Mail This Article
×
ജിദ്ദ ∙ വ്യക്തി വൈരാഗ്യത്തെ തുടർന്ന് കൊലപാതകം നടത്തിയ കേസുകളിൽ രണ്ട് പേർക്ക് ജിദ്ദയിൽ വധശിക്ഷ നടപ്പിലാക്കി. കിഴക്കൻ പ്രവിശ്യയിൽ റയാൻ ബിൻ അഹമ്മദ് ബിൻ സലേം അൽ അമ്മാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദ് ബിൻ മുഹമ്മദ് ബിൻ ഹമദ് അൽഖഹ്താനി, വടക്കൻ മേഖലയിൽ ബന്ദർ ബിൻ ധാവി ബിൻ ഖലഫ് അൽറുവൈലിയെ കാറിൽ കയറ്റി ചവിട്ടികൊന്ന കേസിൽ മുഹമ്മദ് ബിൻ ഇനാദ് ബിൻ മഷ്തൽ അൽഫുറൈജി അൽ റുവൈലി എന്നയാൾക്കുമാണ് വധശിക്ഷ നടപ്പാക്കിയത്. രണ്ട് കേസുകളിലും പ്രതികൾക്ക് വിചാരണ കോടതിയും അപ്പീൽ കോടതിയും വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ശരീഅത്ത് നിയമപ്രകാരം രാജവിജ്ഞാപനം ഇറക്കി ശിക്ഷ നടപ്പിലാക്കുകയായിരുന്നു. പ്രതികൾ ഇരുവരും സ്വദേശി പൗരന്മാരാണ്.
English Summary:
Two People were Executed in Saudi Arabia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.